വാഴക്കാട്:എളമരം ബി ടി എം ഒ യു പി സ്കൂളിൽ അധ്യാപക ദിനത്തോടനുബന്ധിച്ച് ഭിന്ന ശേഷിക്കാരായ കുട്ടികൾക്കുള്ള സഹായ വിതരണം, ടീച്ചേർസ് ഗെറ്റ് ടുഗെതർ, ആദരവ് തുടങ്ങി വിവിധ പരിപാടികൾ നടന്നു. കൊണ്ടോട്ടി ബി ആർ സി യുടെ കീഴിൽ കിടപ്പിലായ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള അവശ്യ വസ്തുക്കൾ ശേഖരിക്കുന്ന പദ്ധതിയിലേക്ക് അധ്യാപകരുടെ സഹായകിറ്റ് കൈമാറികൊണ്ടാണ് ഈ അധ്യാപക ദിനം ബി ടി എം ഒ യു പി സ്കൂൾ സ്റ്റാഫ് ആചരിച്ചത്.സ്കൂൾ അങ്കണത്തിൽ വെച്ചു നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ ഒ എം നൗഷാദ് ബി ആർ സി പ്രതിനിധികളായ കെ രതീഷ്കുമാർ , ബീനടീച്ചർ,കെ ജുംന എന്നിവർക്ക് സഹായകിറ്റ് കൈമാറി. അധ്യാപർക്കുള്ള പി ടി എ യുടെ സ്നേഹസമ്മാനം പി ടി എ പ്രസിഡന്റ് കെ പി സലീം മാസ്റ്റർ, വൈസ് പ്രസിഡന്റ് ശ്രീദാസ് വെട്ടത്തൂർ എന്നിവർ കൈമാറി. സർവീസിൽ നിന്നും പിരിഞ്ഞു വിശ്രമജീവിതം നയിക്കുന്ന ആയിഷ ടീച്ചറെ വീട്ടിൽ ചെന്ന് ആദരിച്ചു. സുധ കെ ടി, റഫീഖ് ടി കെ എന്നിവർ പൊന്നാടയണിയിച്ചു.പി സാജിദ, രാകേന്ദു കെ വർമ്മ, ടി കെ ഹസീന ,എം പി റീഷ്മ ദാസ്, ടി പി ഹഫ്സ,ജന്നത്തുൽ ഫിർദൗസ് ബാനു,കെ ഷാകിറ, കെ അബ്ദുൽ മജീദ്, സി പി മുഹമ്മദ് സർഫാസ്, വി പി സജ്‌ന നേതൃത്വം നൽകി.
ഭിന്ന ശേഷി വിദ്യാർഥികളെ ചേർത്ത് പിടിച്ച് എളമരം ബി ടി എം ഒ യു പി സ്കൂളിൽ അധ്യാപക ദിനാചരണം
