പണിക്കര പ്പുറായ:പണിക്കരപ്പുറായ ഗവൺമെൻറ് എൽ പി സ്കൂളിൽ നടന്ന അധ്യാപക ദിനാചരണത്തിൽ സ്കൂൾ മുൻ അധ്യാപകനായ റഹ്മത്തുള്ള മാസ്റ്റർ, വാഴക്കാട് പഞ്ചായത്ത് വാർഡ് മെമ്പർ മുഹമ്മദ് ബഷീർ മാസ്റ്റർ, HM ഹംസ മാസ്റ്റർ എം പി എന്നിവരെ ആദരിച്ചു.PTA പ്രസിഡണ്ട് സുബൈർ പി പി അധ്യക്ഷത വഹിച്ചു. എസ് എം സി ചെയർമാൻ റിയാസ്, എംടിഎ പ്രസിഡണ്ട് റസീന, വിജയൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. അധ്യാപകർക്ക് ക്ലാസ് ലീഡർമാർ സ്നേഹോപഹാരങ്ങൾ കൈമാറി. ഹെഡ്മാസ്റ്റർ ഹംസ എംപി സ്വാഗതവും ജാഫർ മാസ്റ്റർ നന്ദിയും പറഞ്ഞു.
പണിക്കരപുറായ ഗവ: എൽ പി സ്കൂൾ അധ്യാപക ദിനത്തിൽ മുൻ അധ്യാപകരെ ആദരിച്ചു
