30.8 C
Kerala
Saturday, October 5, 2024

എസ്പി സുജിത് ദാസിനെ സസ്‌പെന്‍ഡ് ചെയ്ത് മുഖ്യമന്ത്രി

Must read

തിരുവനന്തപുരം: പത്തനംതിട്ട ജില്ലാ മേധാവിയായിരുന്ന എസ്പി സുജിത് ദാസിനെ സസ്‌പെന്‍ഡ് ചെയ്തു. മുഖ്യമന്ത്രിയുടെ ഉത്തരവിനെ അടിസ്ഥാനമാക്കിയുള്ള നടപടിയാണ് ഇത്. പി.വി. അന്‍വറുമായുള്ള ഫോണ്‍ സംഭാഷണത്തെ തുടര്‍ന്നാണ് ഈ നടപടി സ്വീകരിച്ചത്. ഡിജിപി നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം, സുജിത് ദാസ് ഗുരുതരമായ ചട്ടലംഘനം നടത്തിയെന്നാണ് കണ്ടെത്തിയത്.

പോലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കിയ ഫോണ്‍ സംഭാഷണത്തിലൂടെ, എസ്.പി. സുജിത് ദാസ് സര്‍വീസ് ചട്ടം ലംഘിച്ചതായി ഡിഐജി അജിതാ ബീഗം ഡിജിപിയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എംഎല്‍എയെ പ്രേരിപ്പിച്ചതും ഗുരുതരമായ ചട്ടലംഘനമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article