25.8 C
Kerala
Saturday, October 5, 2024

ഒളവട്ടൂർ എച്ച് ഐ ഒ ഡി എൽ എഡ് കോളേജിൽ പ്രസംഗ പരിശീലനം ‘സ്പീച്ച് ക്രാഫ്റ്റിനു തുടക്കമായി

Must read

ആത്മവിശ്വാസത്തോടെ ആശയ വിനിമയം സാധ്യമാക്കുന്നതിനായി ഒളവട്ടൂർ എച്ച് ഐ ഒ ഡി എൽ എഡ് (ടി. ടി. സി) ഒന്നാംവർഷ അധ്യാപക വിദ്യാർത്ഥികൾക്കായി കോളേജിലെ ആർട്ട് &വർക്ക് ഡിപ്പാർട്ട്‌മെന്റ് നേതൃത്വത്തില്‍ ‘സ്പീച്ച് ക്രാഫ്റ്റ്”’ പ്രസംഗ പരിശീലനത്തിന് തുടക്കം കുറിച്ചു. ദുബായ് ഗൾഫ് മോഡൽ സ്കൂൾ വിദ്യാർത്ഥിയും, ട്രൈനറും ,സർഗപ്രതിഭയുമായ സവേര ഓടക്കൽ പദ്ധതി ഉദ്ഘാടനം ചെയ്തു വിദ്യാർത്ഥികളുമായി സംവദിച്ചു.

ഒരു അക്കാദമിക വർഷത്തെ നീളുന്ന പരിപാടിയാണ് ഈ പദ്ധതിയിലൂടെ നടത്തുന്നത്.പ്രസംഗ പരിശീലനത്തിലൂടെ മികവുറ്റ വിദ്യാർത്ഥികളെ വളർത്തി കൊണ്ടുവരികയാണ് ലക്ഷ്യം.

കോളേജ് പ്രിൻസിപ്പൽ മുഹമ്മദ്.കെ.കെ അധ്യക്ഷത വഹിച്ചു. പദ്ധതി കോർഡിനേറ്റർ കെ.എം ഇസ്മായിൽ, ശ്രുതി.കെ, റസാഖ്, വിദ്യാർത്ഥി പ്രതിനിധി അർജുൻ എന്നിവർ നേതൃത്വം നൽകി

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article