25.8 C
Kerala
Saturday, October 5, 2024

എം.പി.അബ്ദുല്ലയുടെ ഓർമ്മയിൽ സ്നേഹസംഗമവും ഹരിത ക്യാമ്പസ് പദ്ധതി ഉദ്ഘാടനവും നിർവ്വഹിച്ചു.

Must read

വാഴക്കാട് :വിവിധ മേഖല കളിൽ ഒട്ടേറെ ജനസേവന പ്രവർത്തന പരിപാടികൾക്കും ഹരിതവൽക്കരണ ക്യാമ്പയിനുകൾക്കും നേതൃത്വം നൽകിയ പ്രമുഖ പരിസ്ഥിതി പ്രവർത്തകനായ എം.പി.അബ്ദുല്ല സാഹിബിൻ്റെ ഓർമ്മയിൽ ഹരിത വിചാരവേദിയുടെ കീഴിൽ പറമ്പിൽ വീട്ടിൽ വെച്ച് സ്നേഹസംഗമവും ഹരിത ക്യാമ്പസ് പദ്ധതിയുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു.

സ്നേഹസംഗമം മെമ്പർ സ മീന സലിം ഉദ്ഘാടനം ചെയ്തു. ഹരിത ക്യാമ്പസ് പദ്ധതി അപ്ലൈഡ് സയൻസ് കോളേജ് അധ്യാപിക അമീന ടീച്ചർക്ക് തൈ നൽകി കൊണ്ട് ഇന്ത്യയിലെ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ കുമാർ കലാനന്ദ് മണിജി ഗോവ ഉദ്ഘാടനം നിർവ്വഹിച്ചു.

സി.പി.അബൂബക്കർ അധ്യക്ഷത വഹിച്ചു. തൻ്റെ പിതാവിൻ്റെ സ്മരണയ്ക്ക് സി.കെ.ആസിഫ്, ആഷിഖ് എന്നിവരാണ് തൈ നൽകിയത്.ആലസ്സൻകുട്ടി പൂക്കോട്ടൂർ, പി.അശ്റഫ് മാസ്റ്റർ ,ടി.പി.അശ്റഫ്, ജുമാൻ, ഇ .ബാബു ,സി.പി.എ കലാം, സി.കെ.അബൂബക്കർ, എം.പി.മഹ്മൂദ്, സൈനബ ടീച്ചർ, ഹാജറ ടീച്ചർ, അസ്മിത, ആദിൽ എം.പി. താഹിർ മാസ്റ്റർ കീഴാറ്റിൽ നാസർ, സി.കെ.മുജീബ്, ബി.പി.എ ബഷീർ എന്നിവർ സംസാരിച്ചു.ബി.പി.എ റഷീദ് സ്വാഗതവും കെ.എ. ശുക്കൂർ നന്ദിയും പറഞ്ഞു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article