25.8 C
Kerala
Saturday, October 5, 2024

കേരള മാപ്പിള കലാ അക്കാദമി രണ്ടത്താണി ഹംസ അനുസ്മരണം സംഘടിപ്പിച്ചു

Must read

വാഴക്കാട്: കേരള മാപ്പിള കലാ അക്കാദമി എടവണ്ണപ്പാറ ചാപ്റ്റർ കമ്മിറ്റി മർഹൂം രണ്ടത്താണി ഹംസ അനുസ്മരണം സംഘടിപ്പിച്ചു.

പരിപാടി വാഴക്കാട് ഗ്രാമപഞ്ചായത്ത് മെമ്പർ കെ. പി മൂസക്കുട്ടി ചെറുവായൂർ ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ പ്രസിഡണ്ട്‌ കെ. പി. എം ബഷീർ സാഹിബ്‌ അധ്യക്ഷനായിരുന്നു. പ്രഥമ രണ്ടത്താണി ഹംസ പുരസ്‌കാര ജേതാവും കേരള മാപ്പിള കലാ അക്കാദമി ഇശൽകൂട്ടം സംസ്ഥാന പ്രസിഡണ്ടുമായ സാബിഖ് കൊഴങ്ങോറൻ അനുസ്മരണ പ്രഭാഷണം നടത്തി.

പി. എം. എ ഖാലിഖ് ചെറുവട്ടൂർ, ഹമീദ് എടവണ്ണപ്പാറ, മുഹമ്മദ്‌ വാഴക്കാട്, തുടങ്ങിയവർ സംസാരിച്ചു.

ചാപ്റ്റർ ജനറൽ സെക്രട്ടറി വി. എം കോയ സ്വാഗതവും, അഷ്‌റഫ്‌ വാഴക്കാട് നന്ദിയും പറഞ്ഞു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article