ആക്കോട് – സിപിഐഎം മധുരയിൽ വച്ച് നടക്കുന്ന 24ആം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി സിപിഐഎം അതിന്റെ താഴെ തട്ടിലെ സമ്മേളങ്ങളായ ബ്രാഞ്ച് സമ്മേളങ്ങൾക്ക് തുടക്കമായി. വാഴക്കാട് ലോക്കലിലെ കുളങ്ങര ബ്രാഞ്ച് സമ്മേളനം സിപിഐഎം കൊണ്ടോട്ടി ഏരിയ കമ്മിറ്റി അംഗം കെ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബാബു കുളങ്ങര സ്വാഗതം പറഞ്ഞ സമ്മേളനത്തിൽ സിപിഐഎം ലോക്കൽ സെക്രട്ടറി സുരേഷ് കുമാർ, അബ്ദുൽ അലി മാസ്റ്റർ, ടി ഫൈസൽ, ശ്രീകാന്ത് തുടങ്ങിയവർ സംസാരിച്ചു. സമ്മേളനം ബാബു കുളങ്ങരയെ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു
സിപിഐഎം കുളങ്ങര ബ്രാഞ്ച് സമ്മേളനം ബാബുവിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു
