24.8 C
Kerala
Tuesday, April 29, 2025

മുസ്ലിം ലീഗ് നേതാവ് എം.കെ സി മൊയ്തീൻ സാഹിബിന്റെ നിര്യാണത്തിൽ സി.പി.ഐ എം എടവണ്ണപ്പാറ ലോക്കൽ കമ്മിറ്റി സെക്രട്ടറി അനുശോചനം രേഖപ്പെടുത്തി

Must read

എം.കെ. സി. എന്ന മൂന്നക്ഷരം

മുസ്ലിം ലീഗ് നേതാവ് എം.കെ സി മൊയ്തീൻ സാഹിബ് രാഷ്ട്രീയ പ്രവർത്തനം തന്നെയാണ് ജീവിതം എന്നു വാഴക്കട്ടുകാരെ ബോധ്യപ്പെടുത്തിയ നേതാവായിരുന്നു . ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ഉയർന്ന വിദ്യാഭ്യാസ യോഗ്യതയൊന്നുമില്ലാതിരുന്ന അദ്ദേഹം പൊതു പ്രവർത്തനത്തിലൂടെ ഉന്നതമായ സാമൂഹ്യ മൂല്യങ്ങൾ സ്വായത്തമാക്കുകയും ശക്തനായ രാഷ്ട്രീയ നേതാവായി വളരുകയും ചെയ്തു മുസ്ലിം ലീഗിൽ അഭിപ്രായ വ്യത്യാസമുണ്ടായി അഖിലേന്ത്യാ ലീഗുണ്ടായപ്പോൾ കൂടെ പ്രവർത്തിക്കാൻ അവസരം ലഭിച്ചപ്പോഴാണ് അദ്ദേഹത്തെ കൂടുതൽ അടുത്തറിയാനായത്, തീപ്പാറുന്ന പ്രസംഗങ്ങൾ കൊണ്ട് എതിരാളികളുടെ ഉറക്കം കെടുത്താൻ അന്നദ്ദേഹത്തിനു സാധിച്ചിരുന്നു. രാഷ്ട്രീയ ഭിന്നതകൾ നിർത്തി കൊണ്ടു തന്നെ മരണം വരെ സഹോദര തുല്യമായ സ്നേഹം എം.കെ. സിയിൽ നിന്ന് അനുഭവിച്ചിരിന്നു. വാഴക്കാട്ടെ പൊതു മണ്ഡലത്തിൽ നിന്ന് ഒരു നേതാവ് കൂടി വിട വാങ്ങി കുടുംബത്തിൻ്റെയും പാർട്ടിയുടെയും ദുഃഖത്തിൽ പങ്ക്ചേരുന്നു

അഭിവാദനങ്ങളോടെ,
വി രാജഗോപാലൻ മാസ്റ്റർ,
സെക്രട്ടറി സി.പി.ഐ എം
എടവണ്ണപ്പാറ ലോക്കൽ കമ്മിറ്റി

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article