27.8 C
Kerala
Saturday, October 5, 2024

വാഴക്കാട് ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ച് പി കെ മോഹൻദാസ് ഉദ്ഘാടനം ചെയ്തു

Must read

എടവണ്ണപ്പാറ – വാഴക്കാട് പഞ്ചായത്തിലെ വികസന മുരടിപ്പ്,നാലുവർഷം മൂന്ന് പ്രസിഡണ്ടുമാർ, ഓരോ വർഷവും കോടികൾ പാഴാക്കുന്നു, സ്വജനപക്ഷപാതവും അഴിമതിയും, മാലിന്യനിർമാർജനം പ്രഹസനമായി, അംഗൻവാടി വർക്കർ നിയമനം തുടങ്ങിയ മുദ്രവാക്യങ്ങൾ ഉയർത്തിപ്പിടിച്ച് സിപിഐഎം വാഴക്കാട് ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് നടന്ന ബഹുജന മാർച്ച് സിപിഐഎം ഏരിയ സെക്രട്ടറി പി കെ മോഹൻദാസ് ഉദ്ഘാടനം നിർവഹിച്ചു.

സിപിഐഎം എടവണ്ണപ്പാറ ലോക്കൽ സെക്രട്ടറി വി രാജഗോപാലൻ മാസ്റ്റർ മാർച്ചിന് സ്വാഗതം പറഞ്ഞു.സിപിഐഎം വാഴക്കാട് ലോക്കൽ സെക്രട്ടറി സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. അബ്ദുൽ അലി മാസ്റ്റർ, വി കെ അശോകൻ, സി ഭാസ്കരൻ മാസ്റ്റർ, എ പി മോഹൻദാസ്, മെമ്പർമാരായ ഷിഹാബ് ഊർക്കടവ്, കോമള ടിപി തുടങ്ങിയവർ സംസാരിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article