വാഴക്കാട് പഞ്ചായത്തിലെ വികസന മുരടിപ്പ്, നാലുവർഷം മൂന്ന് പ്രസിഡണ്ടുമാർ, ഓരോ വർഷവും കോടികൾ പാഴാക്കുന്നു, സ്വജനപക്ഷപാതവും അഴിമതിയും, മാലിന്യനിർമാർജനം പ്രഹസനമായി, അംഗൻവാടി വർക്കർ നിയമനം തുടങ്ങിയ മുദ്രവാക്യങ്ങൾ ഉയർത്തിപ്പിടിച്ച് സിപിഐഎം വാഴക്കാട് ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ഇന്ന് രാവിലെ 10.30ന് ബഹുജന മാർച്ച് സംഘടിപ്പിക്കുന്നു. മാർച്ചിൽ മുഴുവൻ പൊതുസമൂഹവും അണിനിരക്കണമെന്ന് വി രാജഗോപാലൻ മാസ്റ്റർ, സുരേഷ് കുമാർ, അബ്ദുൽ അലി മാസ്റ്റർ, വി കെ അശോകൻ, സി ഭാസ്കരൻ മാസ്റ്റർ തുടങ്ങിയ സിപിഎം നേതാക്കൾ അറിയിച്ചു
സിപിഐഎം വാഴക്കാട് പഞ്ചായത്ത് ഓഫീസ് മാർച്ച് ഇന്ന്
