വാഴക്കാട് : വാഴക്കാട് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി പി ടി എ യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ലക്ഷ്യ പദ്ധതിയിൽ ‘ചങ്ങാത്തം 78’ ഗ്രൂപ്പ് പങ്കാളികളായി. സ്കൂളിൽ നടന്ന ലളിതമായ ചടങ്ങിൽ പി ടി എ പ്രസിഡണ്ട് ടി. പി. അശ്റഫ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ സുഭദ്ര ശിവദാസൻ, ഹെഡ്മിസ്ട്രസ്സ് ഷീബ ടീച്ചർ, വിജയൻ മാസ്റ്റർ, അഡ്വ. എം. കെ നൗഷാദ്, പറമ്പൻ നാസർ, ബി പി എ റഷീദ്, അബ്ദുൽ സലാം പയ്യനാട്ട്, ഹുസൈൻ മാസ്റ്റർ പി, ബാലകൃഷ്ണൻ കെ, കെ പി അലി, മമ്മദ് പണിക്കാരപുറായ തുടങ്ങിയവർ സംബന്ധിച്ചു.
വാഴക്കാട് ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൻ്റെ വികസനത്തിൽ പങ്കാളികളായി ‘ചങ്ങാത്തം 78’ ടീം.
