കൊണ്ടോട്ടി ഉപജില്ലയിലെ യു പി വിഭാഗം സോഷ്യൽ സയൻസ് അധ്യാപകർ ഹംപി,ബദാമി,പട്ടടക്കൽ എന്നീ യുനെസ്കോ ലോക പൈതൃക കേന്ദ്രങ്ങളിലേക്ക് ചരിത്രാന്വേഷണ യാത്ര സംഘടിപ്പിച്ചു. ആറ്,ഏഴ് ക്ലാസുകളിലെ മധ്യകാല ഇന്ത്യാ ചരിത്ര പാഠങ്ങളുമായി ബന്ധപ്പെട്ട ഭാഗങ്ങൾ നേരിൽ കണ്ടറിയിനാണ് ക്ലസ്റ്റർ സംഗമത്തിൽ യാത്ര എന്ന ആശയം ഉദിക്കുന്നത്. വിജയനഗര രാജവംശം, ചാലൂക്യ- രാഷ്ട്രകൂട രാജവംശങ്ങൾ, ഡക്കാൻ സുൽത്താമാരുടെ ശേഷിപ്പുകൾ എന്നിവ കണ്ടറിയാനും വിദ്യാർത്ഥികൾക്കായി പകർത്താനും അഞ്ച് ദിവസ യാത്രകൊണ്ട് സാധിച്ചു. കൂടാതെ ഭൂപ്രകൃതി, വിള, മണ്ണ് വൈവിധ്യങ്ങളും ജീവിത രീതികളും നിരീക്ഷിക്കാനായി. വിരൂപാക്ഷ ക്ഷേത്രം, അച്ചുതരായ ക്ഷേത്രം, വിജയ വിത്താല ക്ഷേത്രം, ഹംപി ബസാർ, ലോട്ടസ് മഹൽ, ഉഗ്രനരസിംഹ ശില്പം, 5-7 നൂറ്റാണ്ടുകളിൽ നിർമ്മിക്കപ്പെട്ട പട്ടടക്കൽ ക്ഷേത്രസമുച്ചയം, ബാദാമിയിലെ ഗുഹാക്ഷേത്രങ്ങൾ എന്നിവിടങ്ങളിലെ ദ്രാവിഡ,നാഗര, ഇന്തോ- ഇസ്ലാമിക് വാസ്തുവിദ്യകളും ശില്പവിദ്യകളും ഏറെ അത്ഭുതമുളവാക്കി. ഹംപിയിലെ സർക്കാർ സ്കൂൾ സന്ദർശിച്ച് അധ്യാപകരും വിദ്യാർത്ഥികളുമായി സംവദിക്കാനായത് വേറിട്ട അനുഭവമായി. 12 അധ്യാപികമാരും 6 അധ്യാപകരും യാത്രയിൽ പങ്കെടുത്തു. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഉപകാരപ്പെടുന്ന ഡിജിറ്റൽ പഠന സഹായി തയ്യാറാക്കി നൽകുമെന്ന് ടീം ലീഡർ ജസീം സുൽത്താൻ അറിയിച്ചു. വി നിഷാദ്, ഫെബിന ടി, മുഹമ്മദ് അഷ്റഫ് പി ടി, അബ്ദുൽ മുനീർ കെ പി, ഫൈസൽ കെ പി നേതൃത്വം നൽകി.
കൊണ്ടോട്ടി ഉപജില്ലയിലെ യു പി സോഷ്യൽ സയൻസ് അധ്യാപകർ ചരിത്രന്വേഷണ യാത്ര സംഘടിപ്പിച്ചു
