എടവണ്ണപ്പാറ: കേരള കർഷകസംഘം എടവണ്ണപ്പാറ മേഖലാ കമ്മിറ്റിയുടെ സെക്രട്ടറിയായി പ്രഭാകരൻ അവുഞ്ഞിക്കാട്, പ്രസിഡണ്ടായി ഗംഗാധരൻ വെട്ടത്തൂർ എന്നിവരെ എടവണ്ണപാറയിൽ ചേർന്ന വാഴക്കാട് മേഖല കൺവെൻഷനിൽ തിരഞ്ഞെടുത്തു. കർഷക സംഘം കൊണ്ടോട്ടി ഏരിയ സെക്രട്ടറി ശ്രീജിത്ത് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കർഷകസംഘം വാഴക്കാട് മേഖലാ സെക്രട്ടറി രതീഷ് കുമാർ സ്വാഗതം പറഞ്ഞു. സി കൃഷ്ണൻ അധ്യക്ഷനായ കൺവെൻഷനിൽ കർഷകസംഘം ഏരിയ പ്രസിഡണ്ട് വികെ അശോകൻ, സിപിഐഎം എടവണ്ണപാറ ലോക്കൽ കമ്മിറ്റി അംഗം സി ഭാസ്കരൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
കേരള കർഷക സംഘം എടവണ്ണപ്പാറ മേഖല കമ്മിറ്റിക്ക് പുതിയ നേതൃത്വം
