25.8 C
Kerala
Saturday, October 5, 2024

വൈ ഐ പി ശാസ്ത്രപഥം പരിശീലനം ആരംഭിച്ചു

Must read

പുത്തനാശയരൂപീകരണത്തിന്റെ ജനാധിപത്യവൽക്കരണം ഉദ്ദേശിച്ചുകൊണ്ട് കേരള സർക്കാർ ഏറ്റെടുത്തിട്ടുള്ള സമഗ്രമായ ഒരു വിദ്യാഭ്യാസ പരിപാടിയാണ് യങ്ങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം. ഹൈസ്കൂൾ മുതൽ ഗവേഷണതലം വരെയുള്ള വിദ്യാർത്ഥികൾ ഈ പരിപാടിയിൽ പങ്കെടുക്കുന്നു. നിത്യ ജീവിതത്തിലെ പ്രശ്നങ്ങളുടെ നിർദ്ധാരണമാണ് ഈ പരിപാടിയുടെ മുഖ്യ ലക്ഷ്യം. ഇതിനായി കേരളത്തിലെ അക്കാദമിക – ഗവേഷണ സ്ഥാപനങ്ങളെ ഒരു ഇന്നവേഷൻ ആവാസവ്യവസ്ഥയിൽ ഏകോപിപ്പിച്ചിരിക്കുന്നു. ഏഴായിരത്തിൽപ്പരം സ്ഥാപനങ്ങൾ ഈ ശൃംഖലയുടെ ഭാഗമാണ്. ഈ സ്ഥാപനങ്ങളിലുള്ള പതിനായിരക്കണക്കിന് അധ്യാപകരും ഗവേഷകരും ഈ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നു.ഇതിൻ്റെഭാഗമായി കൊണ്ടോട്ടി ബിആർസിയിലെയും വേങ്ങര ബിആർസിലെയും തെരഞ്ഞെടുത്ത കുട്ടികൾക്ക് വൈ ഐ പി ശാസ്ത്രപഥം മൂന്നു ദിവസത്തെ പരിശീലനം കൊട്ടപ്പുറം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു.

സ്കൂൾ പ്രിൻസിപ്പൽ ഡോ. എം വിനയകുമാർ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സംഗമം പുളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രോജക്ട് കോഒഡിനേറ്റർ ജയ്സല സിപി സ്കൂൾ പിടിഎ വൈസ് പ്രസിഡണ്ട് കെ സി നാസർ സ്കൂൾ പ്രധാനധ്യാപിക യാങ്സ്റ്റി ടീച്ചർ ട്രെയിനർമാരായ നവാസ്, താജുദ്ധീൻ എന്നിവർ പ്രസംഗിച്ചു.ആർ പി മാരായ സിദ്ധീഖ് മാസ്റ്റർ രമ്യ , ജാബിർ, സോഫിയ, മിനി, റീജിത്ത് തുടങ്ങിയവർപരിശീല നേതൃത്വത്തിൽ നൽകി.പരിശീലനം വെള്ളിയാഴ്ച സമാപിക്കും

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article