25.8 C
Kerala
Saturday, October 5, 2024

പിതാവ് കാറിന്റെ താക്കോൽ നൽകിയില്ല പ്രകോപിതനായ മകൻ കാർ കത്തിച്ചു

Must read

കൊണ്ടോട്ടി: പിതാവ് കാറിന്റെ താക്കോൽ നൽകാത്തതിൽ പ്രകോപിതനായ മകൻ കാർ കത്തിച്ചതായി പരാതി. കൊണ്ടോട്ടിയിലാണ് സംഭവം. കൊട്ടപ്പുറം നീറ്റാണിമ്മൽ സ്വദേശി ഡാനിഷ് മിൻഹാജ് (21) എന്ന യുവാവിനെ ഈ കേസിൽ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു.

ലൈസൻസ് ഇല്ലാത്ത മകനെ കാർ ഓടിക്കാൻ അനുവദിക്കാത്തതിൽ ഉണ്ടായ വൈരാഗ്യം ആണ് കാർ കത്തിക്കാൻ കാരണമായതെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിന് മുൻപ്, മകൻ സുഹൃത്തുക്കളോടൊപ്പം പുറത്തുപോകാൻ പിതാവിനോട് കാറിന്റെ താക്കോൽ ആവശ്യപ്പെട്ടു. എന്നാൽ, ലൈസൻസ് ഇല്ലാതെ കാർ ഓടിക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ പിതാവ് താക്കോൽ കൊടുക്കാൻ തയ്യാറായില്ല. ഇതിൽ പ്രകോപിതനായ മകൻ വീട്ടുപകരണങ്ങളും ഫർണിച്ചറുകളും തല്ലിത്തകർക്കുകയും തുടർന്ന് കാർ പെട്രോൾ ഒഴിച്ച് കത്തിക്കുകയുമായിരുന്നു. കാർ പൂര്‍ണമായും കത്തിനശിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article