വയനാട് ദുരന്തത്തിൽ അകപ്പെട്ടവർക്ക് ഡിവൈഎഫ്ഐ നിർമ്മിച്ചു നൽകുന്ന വീടിന് സാമ്പത്തികം കണ്ടെത്താൻ ആക്രി ചലഞ്ചിലൂടെ ഡിവൈഎഫ്ഐ പണിക്കരപുറായ യൂണിറ്റ് 15000/- രൂപ സ്വരൂപിച്ച് യൂണിറ്റ് പ്രസിഡന്റ് ശ്രീഹരി, സെക്രട്ടറി ജിഷ്ണു, കമ്മറ്റി അംഗങ്ങളായ അഭിനവ്, ഷിബിൻ, ഹരികൃഷ്ണൻ, സൂരജ് സനൂപ്, എന്നിവരുടെ സാന്നിധ്യത്തിൽ ഡിവൈഎഫ്ഐ എടവണ്ണപ്പാറ മേഖല സെക്രട്ടറി ഷിന്റുവിനും മേഖല കമ്മറ്റി അംഗമായ ലാലുപ്രസാദിനും കൈമാറി. ചടങ്ങിൽ ആക്രി ചലഞ്ചിനോട് സഹകരിച്ച എല്ലാ നാട്ടുകാരോടും വീട്ടുകാരോടും യൂണിറ്റ് പ്രസിഡണ്ട് ശ്രീഹരി നന്ദി അറിയിച്ചു.
വയനാട് ദുരന്തം; ഡിവൈഎഫ്ഐ പണിക്കരപുറായ യൂണിറ്റ് ആക്രി ചലഞ്ചിലൂടെ സ്വരൂപിച്ച പണം കൈമാറി
