25.8 C
Kerala
Saturday, October 5, 2024

ആവണി സി.പി, അഭിനവ് ശ്രീകാന്ത് ബാലസംഘം വാഴക്കാട് മേഖലയെ നയിക്കും

Must read

വാഴക്കാട് : ബാലസംഘം വാഴക്കാട് മേഖലാ സമ്മേളനം ചെറുവട്ടൂർ മുജാഹിദ് പള്ളി ഓഡിറ്റോറിയത്തിൽ സിപിഐഎം കൊണ്ടോട്ടി ഏരിയ കമ്മിറ്റിയംഗം എ പി മോഹൻദാസ് ഉദ്ഘാടനം ചെയ്തു.

എ പി ഫയാസിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ബാലസംഘം കൊണ്ടോട്ടി ഏരിയ കൺവീനർ ഉണ്ണി വാഴയൂർ, ടി. ഫൈസൽ, ബാബു കുളങ്ങര, എന്നിവർ സംസാരിച്ചു.

സമ്മേളനത്തിൽ ഭാരവാഹികളായി ആവണി സി.പി (പ്രസിഡന്റ്), അഭിനവ് ശ്രീകാന്ത് (സെക്രട്ടറി) , ഫാദിൻ ഫൈസൽ (വൈ: പ്രസിഡൻ്റ്), ശ്രേയ (ജോ: സെക്രട്ടറി ) ഉൾപ്പെടുന്ന 9 അംഗ കമ്മിറ്റിയെയും കൺവീനറായി ഡോ: എപി ഫയാസ്, ജോയിന്റ് കൺവീനർ പത്മസേനൻ അനന്തായൂർ, കോർഡിനേറ്റർ ബാബു കുളങ്ങരഎന്നിവരെയും സമ്മേളനം ഐക്യകണ്ഠേന തെരഞ്ഞെടുത്തു.

സമ്മേളത്തിൽ രതീഷ് കുമാർ അനന്തായൂർ സ്വാഗതവും അഭിനവ് ശ്രീകാന്ത് നന്ദിയും അർപ്പിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article