എടവണ്ണപ്പാറ : ബാലഗോകുലം എടവണ്ണപ്പാറ നഗരസമിതിയുടെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജയന്തി മഹാശോഭായാത്ര ഇന്ന് വൈകുന്നേരം 5 മണിക്ക് പതിനാറോളം പ്രാദേശിക ശോഭായാത്രകൾ വലിയ കുറ്റിശ്ശേരി ക്ഷേത്ര പരിസരത്ത് സംഗമിച്ച് എടവണ്ണപ്പാറ നഗരവീഥിയെ അമ്പാടിയാക്കി കൊണ്ട് കുഞ്ഞു കൈകളിൽ ഓടക്കുഴലുമായി വാർമുടിക്കെട്ടിൽ മയിൽപ്പീലി വച്ച് കള്ളച്ചിരിയുമായ് കുഞ്ഞ് അമ്പാടിക്കണ്ണന്മാരും ഗോപികമാരും നഗരവീഥികൾ കീഴടക്കും. അമ്പാടിക്കണ്ണൻമാരും ഗോപികമാരും നിറഞ്ഞ നഗരവീഥികളും ക്ഷേത്രമുറ്റങ്ങളും ഭക്തമനസുകളിൽ ആനന്ദക്കാഴ്ചയൊരുക്കും. വർണ്ണശബളമായ ഘോഷയാത്ര ചെറുക്കുറ്റിശ്ശേരി ശ്രീ മഹാവിഷ്ണു ക്ഷേത്രാങ്കണത്തിൽ സമാപിക്കുന്നു
എടവണ്ണപ്പാറ നഗരസമിതിയുടെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജയന്തി മഹാശോഭായാത്ര ഇന്ന് 5 മണിക്ക്
