25.8 C
Kerala
Saturday, October 5, 2024

നടൻ സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു

Must read

താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടൻ സിദ്ദിഖ് രാജിവെച്ചു. ‘അമ്മ’ പ്രസിഡന്റ് മോഹൻലാലിന് സിദ്ദിഖ് തന്റെ രാജിക്കത്ത് കൈമാറി. യുവ നടി രേവതി സമ്പത്തിന്റെ ഗുരുതര ലൈംഗിക ആരോപണത്തെ തുടർന്നാണ് സിദ്ദിഖിന്റെ രാജി.

രേവതി സമ്പത്ത് ഇന്നലെയാണ് സിദ്ദിഖിനെതിരെ ഗുരുതര ലൈംഗിക ആരോപണം ഉന്നയിച്ചത്. ഈ ആരോപണത്തെ അടിസ്ഥാനമാക്കി പൊലീസ് കേസെടുക്കാൻ സാധ്യതയുണ്ടെന്ന് സൂചനയുണ്ട്. സിനിമാരംഗത്ത് എത്താൻ ആഗ്രഹിച്ചിരുന്ന യുവ നടി ചെറുപ്രായത്തിൽ തന്നെ പീഡനത്തിന് ഇരയായെന്ന രേവതി സമ്പത്തിന്റെ ആരോപണം അതീവ ഗുരുതരമാണെന്ന് വിലയിരുത്തൽ ഉണ്ടായിട്ടുണ്ട്. നടി പരാതി നൽകുകയാണെങ്കിൽ സിദ്ദിഖിനെതിരെ കേസെടുക്കുമെന്നറിയുന്നു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article