പുളിക്കൽ:ചെറുമിറ്റം പി.ടി. എം.എ.എം.യുപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് റബീഹാണ് ഈ ഒരു സുന്ദര മുഹൂർത്തം അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമിടയിൽ സമ്മാനിച്ചത്. കരണി സ്വദേശി പി.കെ മുഹമ്മദ് അബ്ദുൽ ഹക്കീമിന്റെയും സാബിറയുടെയും പിന്തുണയോടു കൂടിയാണ് തന്റെ ദീർഘകാലത്തെ സമ്പാദ്യം കരുതിവെച്ചത്. ഉരുൾ പൊട്ടലിന്റെ ആഘാതം മനസ്സിലാക്കി തനിക്ക് സ്മാർട്ട് വാച്ച് വാങ്ങാൻ കരുതിവെച്ചിരുന്ന തുകയാണ് ദുരിതാശ്വാസനിധിയിലേക്ക് കുട്ടി നൽകിയത്. ഒന്നാംക്ലാസ്അധ്യാപകരായ ശ്രീലക്ഷ്മി ടീച്ചറുടെയും റഷ്ഫടീച്ചറുടെയും സാന്നിധ്യത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ കെ.എ ഉസ്മാൻ മാസ്റ്റർക്ക് കൈമാറുകയായിരുന്നു. എല്ലാ വിദ്യാർത്ഥികൾക്കും ഇത് പ്രചോദനമാണെന്ന് സ്കൂൾ ഹെഡ്മാസ്റ്റർ ഈ സുന്ദര നിമിഷത്തിൽ കൂട്ടിച്ചേർത്തു.
ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ദീർഘകാലത്തെ സമ്പാദ്യം മാറ്റിവെച്ച് ഒന്നാം ക്ലാസ്സിലെ കുരുന്ന് മാതൃകയായി
