24.8 C
Kerala
Saturday, October 5, 2024

സാങ്കേതിക മുന്നേറ്റങ്ങൾ നന്മക്കായി ഉപയോഗപ്പെടുത്താൻ വിദ്യാർഥികൾ മുന്നിട്ടിറങ്ങണം : ഇ ടി മുഹമ്മദ് ബഷീർ എം പി

Must read

കൊണ്ടോട്ടി : നിർമിത ബുദ്ധി അടക്കമുള്ള പുതിയ കാല സാങ്കേതിക മുന്നേറ്റങ്ങൾ സമൂഹ നന്മക്കായി ഉപയോഗപ്പെടുത്താൻ ആധുനിക വിദ്യാർഥികൾ മുന്നിട്ടിറങ്ങണമെന്ന് ഇ ടി മുഹമ്മദ് ബഷീർ എം പി പ്രസ്താവിച്ചു. പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജ് സർവകലാശാല നിശ്ചയിച്ച റെഗുലർ പ്രോഗ്രാമുകൾക്ക് പുറമേ ഈ അധ്യയന വർഷം ഓഫർ ചെയ്യുന്ന 12 ആഡ് ഓൺ കോഴ്സുകളുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലക്ഷ്യബോധവും കഠിനാധ്വാനവുമുള്ള അഭ്യസ്തവിദ്യരായ ഒരു തലമുറ രാജ്യത്തിന്റെ ഗതിനിർണയിക്കുന്നതിൽ നിർണായകമാണ്. തിന്മകളുടെ കുത്തൊഴുക്കിൽ ഒലിച്ചു പോകുന്ന നന്മകളെ ചിറകെട്ടി നിർത്താൻ സന്നദ്ധരായ തിരിച്ചറിവുള്ള, സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിൽ മുന്നിൽ നടക്കാൻ പ്രാപ്തരായ ന്യൂജെൻ വിദ്യാർഥി സമൂഹത്തെയാണ് കാലം തേടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എം സി സി ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. കെ പി അബ്ദു റഷീദ് അധ്യക്ഷത വഹിച്ചു. ചെറുകാവ് ഗ്രാമ പഞ്ചായത്തിലെ ഏറ്റവും മികച്ച യുവ കർഷകനുള്ള ജൈവ കർഷക അവാർഡ് ജേതാവായ കോളേജിലെ സീനിയർ ക്ലർക്ക് റഫീഖ് പറവൂർ, സംസ്ഥാന ജൂനിയർ കിക്ക് ബോക്സിങ് ചാമ്പ്യൻ ബി എ ഫംഗ്ഷണൽ അറബിക് അവസാന വർഷ വിദ്യാർഥി അർഷാദ് പി ടി എന്നിവർക്കുള്ള സ്റ്റാഫ് ക്ലബിൻ്റെ ഉപഹാരങ്ങൾ ഇ ടി മുഹമ്മദ് ബഷീർ എം പി സമ്മാനിച്ചു. സ്ഥാപനത്തിന്റെ പശ്ചാത്തല സൗകര്യ വികസനവുമായി ബന്ധപ്പെട്ട മെമ്മോറാണ്ടം പ്രിൻസിപ്പൽ ചടങ്ങിൽ എം പിക്ക് സമർപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി കെ അബ്ദുല്ലക്കോയ വിവിധ മത്സര പരീക്ഷകളിൽ വിജയികളായ വിദ്യാർഥികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
അറബിക് ഇംഗ്ലീഷ് ഭാഷകൾക്കു പുറമേ പ്രമുഖ യൂറോപ്യൻ ഭാഷയായ ജർമനിൽ സ്ഥാപനം ഓഫർ ചെയ്യുന്ന സർട്ടിഫിക്കറ്റ് കോഴ്സാണ് ഈ വർഷത്തെ ആഡ് ഓൺ കോഴ്സുകളിൽ സവിശേഷമായത്. നിർമിത ബുദ്ധി, സാമ്പത്തികശാസ്ത്രം, പഠനബോധന പ്രക്രിയ, ഐ ടി വിഷയങ്ങളിൽ 30 മണിക്കൂർ വീതമുള്ള കോഴ്സുകളാണ് കോളേജ് ഐ ക്യു എ സിയുടെ നേതൃത്വത്തിൽ ആസൂത്രണം ചെയ്തിരിക്കുന്നത്.ഐ ക്യു എ സി അംഗങ്ങളായ പി പി അബ്ദുൽ ഖാലിഖ്, വിനയൻ മാസ്റ്റർ, ഹുസ്സൻ എം. ഡി, നസീം പുളിക്കൽ, അറബിക് വിഭാഗം മേധാവി ഡോ. എം ബഷീർ, സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവി പ്രൊഫ. ഇബ്രാഹിം പി. കെ പരിപാടിയിൽ സംബന്ധിച്ചു. ഐ ക്യൂ എ സി കോർഡിനേറ്റർ ഡോ. മുഹമ്മദ് ബഷീർ സി കെ സ്വാഗതവും നാക് കോർഡിനേറ്റർ ഡോ. അബ്ദുൽ മുനീർ പൂന്തല നന്ദിയും പറഞ്ഞു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article