24.8 C
Kerala
Saturday, October 5, 2024

വയനാട് ദുരന്തം: പാർക്കോൺ ഓഡിറ്റോറിയം മാനേജ്മെൻ്റ് സന്നദ്ധ പ്രവർത്തകരെ ആദരിച്ചു

Must read

എടവണ്ണപ്പാറ : വയനാട് ചൂരൽമല ദുരന്തവുമായി ബന്ധപെട്ട് സന്നദ്ധ പ്രവർത്തനത്തിൽ പങ്കാളികളായ ചീക്കോട്, വാഴക്കാട് പഞ്ചായത്തുകളിലെ വിവിധ സംഘടനകളിലെ സന്നദ്ധ പ്രവർത്തകരെയും പോലീസ് ഫയർഫോയ്സ് ഉദ്യോഗസ്ഥരേയും എടവണ്ണപ്പാറ പാർക്കോൺ ഓഡിറ്റോറിയം മാനേജ്മെൻ്റ് പുരസ്കാരം നൽകി ആദരിച്ചു.

എടവണ്ണപ്പാറ പാർക്കോൺ ഓഡിറ്റോറിയത്തിൽ നടന്ന ആദരവ് പരിപാടി ചീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.പി സഈദ് ഉദ്ഘാടനം ചെയ്തു. വാഴക്കാട് പോലീസ് ഇൻസ്പെക്ടർ കെ. രാജൻ ബാബു, മുക്കം ഫയർസ്റ്റേഷൻ ഓഫീസർ അബ്ദുൽ ഗഫൂർ, മഞ്ചേരി ഫയർസ്റ്റേഷൻ ഓഫീസർ ഷിഹാബുദ്ധീൻ തുടങ്ങിയവർ മുഖ്യാതിഥികൾ ആയി പങ്കെടുത്തു.

വാഴക്കാട് സബ് ഇൻസ്പെക്ടർ ബിജു, വാഴക്കാട് പഞ്ചായത്ത് മുൻ പ്രസിഡൻ്റ് സി.വി സക്കരിയ്യ, മെമ്പർ അഡ്വ: എം. കെ നൗഷാദ്, അൽജമാൽ നാസർ തുടങ്ങിയവർ ആശംസകൾ നേർന്നു.

ടി.ഡി.ആർ.എഫ്, ട്രോമ കെയർ, വൈറ്റ് ഗാർഡ്, ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡ്, യൂത്ത് കോൺഗ്രസ്, എസ്.കെ.എസ്.എസ്. എഫ് വിഖായ, ഐ.ആർ.ഡബ്ല്യൂ വെൽഫെയർ, സ്വാന്തനം, എസ്.ഡി.പി.ഐ , സേവാഭാരതി, മഹിമ പറമ്പാട്ടുപറമ്പ്, ഡി.എൽ.പി ചോലക്കൽ തുടങ്ങിയ നിരവധി സംഘടനയിലെ നൂറോളം പ്രവർത്തകർ ആദരവ് ഏറ്റ് വാങ്ങി.

പാർക്കോൺ ഡയറക്ടർ ടി.കെ.കെ ഹസ്സൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഷബീർ ആക്കോട് സ്വാഗതം പറഞ്ഞു.
ടി.ഡി.ആർ.എഫ് കോർഡിനേറ്റർ ഉമറലി ഷിഹാബ്, ഷിജിൽ, ഷാഹിർ, ശിഹാബ് ചെറുവായൂർ, ഹംസ വെട്ടുപാറ, അജ്മൽ വെട്ടുപാറ എന്നിവർ നേതൃത്വം നൽകി.
പാർക്കോൺ ഡയറക്ടർ ഇ. കെ ജബ്ബാർ നന്ദി പറഞ്ഞു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article