24.8 C
Kerala
Saturday, October 5, 2024

“സിസ്‌കോ” ചീനിബസാർ സ്പോർട്സ് കിറ്റ് വിതരണം ചെയ്തു”

Must read

വാഴക്കാട: വാഴക്കാട്ടെ കലാകായിക ജീവകാരുണ്യ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ ഒഴിച്ചുകൂടാൻ പറ്റാത്ത നാമമായ സിസ്കോ ചീനിബസാർ ക്ലബ്ബിന്റെ ജിസിസി കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി ടി എം ഒ യൂ പി സ്കൂളിന് സ്പോർട്സ് കിറ്റ് വിതരണം ചെയ്തു.
സ്കൂൾ ലീഡർ ടി പി മുഹമ്മദ്‌ സഫീർ, ഡെപ്യൂട്ടി ലീഡർ അമീഖ, ജനറൽ ക്യാപ്റ്റൻ സി ആതിൽ, ഇ ദേവിക തുടങ്ങിയവർ ചേർന്ന് ജിസിസി കോഡിനേറ്റർ അനസ് ബിസിയിൽ നിന്നും സ്പോർട്സ് ഉപകരണങ്ങൾ ഏറ്റുവാങ്ങി.

വിദ്യാർത്ഥികളിലെ കായിക വിനോദത്തെ പ്രോത്സാഹനം ചെയ്യുക എന്ന ഉദ്ദേശത്തോടുകൂടിയാണ് സ്കൂളുകളിൽ വിവിധ സ്പോർട്സ് ഉപകരണങ്ങൾ അടങ്ങിയ സ്പോർട്സ് ക്വിറ്റ് നൽകിയതെന്ന് ക്ലബ്ബ്‌ ഭാരവാഹികൾ അറിയിച്ചു. സിസ്‌കോയുടെ ഇത്തരം പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് സ്കൂൾ പ്രധാന അധ്യാപകൻ ഒ എം നൗഷാദ് മാസ്റ്റർ പറഞ്ഞു.

ചടങ്ങിൽ സിസ്‌കോ പ്രസിഡന്റ് റിയാസ് ടി ,പി ടി എ പ്രസിഡന്റ് കെപി സലീം മാസ്റ്റർ, മജീദ് മാസ്റ്റർ, സർഫാസ് മാസ്റ്റർ ക്ലബ്ബ്‌ ഭാരവാഹികളായ നാഫിഹ് പി, അർഷാദ് കെ, സഹീർ ഐക്കുന്നുമ്മൽ, മുസമ്മിൽ ടി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article