നടൻ വിജയ് തന്റെ പുതിയ രാഷ്ട്രീയ പാർട്ടിയുടെ പതാക പുറത്തിറക്കി. ഇന്ന് രാവിലെ 9.30നാണ് വിജയ് തന്റെ പാർട്ടിയായ ‘തമിഴക വെട്രി കഴകം’യുടെ പതാക പ്രകാശനം ചെയ്തത്. ചുവപ്പ്, മഞ്ഞ നിറങ്ങളുടെയും രണ്ട് ആനകളുടെ ചിത്രത്തിന്റെയും സമന്വയത്തിലാണ് പതാക രൂപകൽപന ചെയ്തിരിക്കുന്നത്. സംഗീതജ്ഞൻ എസ് തമൻ ചിട്ടപ്പെടുത്തിയ പാർട്ടി ഗാനവും ചടങ്ങിൽ പരിചയപ്പെടുത്തി. തമിഴ്‌നാട്ടിലെ വിവിധ പ്രധാന കേന്ദ്രങ്ങളിൽ ഒരേസമയം കൊടിമരം സ്ഥാപിക്കുകയും പതാക ഉയർത്തുകയും ചെയ്യാൻ പ്രവർത്തകർക്ക് നിർദേശം നൽകിയിരുന്നു. പതാക ഉയർത്തിയ ശേഷം ചെന്നൈയിലെ പാർട്ടി ഓഫീസിൽ വച്ച് നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം വിജയ് പ്രതിജ്ഞ ചൊല്ലി.
നടൻ വിജയിയുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പതാക പുറത്തിറക്കി
