വാഴക്കാട് : വയനാട് ദുരിതബാധിതർക്കായി ഡിവൈഎഫ്ഐ നിർമ്മിച്ച് നൽകുന്ന വീടുകളുടെ നിർമാണം ചിലവിലേക്ക് തന്റെ സൈക്കിൾ സംഭാവന നൽകി വാഴക്കാട് എ പി. ഫയാസിന്റെ മകൻ ഫിദിൽ ലത്തീഫ് എ.പി. ഡിവൈഎഫ്ഐ വാഴക്കാട് മേഖല കമ്മറ്റി അംഗം മനാഫ് സൈക്കിൾ ഏറ്റുവാങ്ങി. സൈക്കൾ ലേലം ചെയ്യാനാണ് സംഘടന ഉദ്ദേശിക്കുന്നതെന്നും അതിൽ കിട്ടുന്ന തുക വീടുനിർമാണത്തിന് കൈമാറുമെന്നും ഡിവൈഎഫ്ഐ നേതാക്കൾ അറിയിച്ചു
ഡിവൈഎഫ്ഐ നിർമ്മിച്ച് നൽകുന്ന വീടുകളുടെ ഫണ്ട് സമാഹരണത്തിന് സൈക്കിൾ സംഭാവന നൽകി എ.പി. ഫിദിൽ ലത്തീഫ്
