അനന്തായൂർ : റീബിൽഡ് വയനാട് ക്യാമ്പയിന്റെ ഭാഗമായി ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി നിർമ്മിച്ചു നൽകുന്ന 25 വീടുകളുടെ ധന ശേഖരണത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ അനന്തായൂർ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വീടുകളിൽ കയറിയുള്ള പാഴ് വസ്തുക്കൾ ശേഖരിച്ചുകൊണ്ട് 11111 രൂപ സമാഹരിച്ചു. ഡിവൈഎഫ്ഐ വാഴക്കാട് മേഖലാ സെക്രട്ടറി ഷജീബിന് ഡിവൈഎഫ്ഐ അനന്തായൂർ യൂണിറ്റ് പ്രസിഡണ്ട് അനന്തകൃഷ്ണൻ പണം കൈമാറി. ഡിവൈഎഫ്ഐ നേതാക്കളായ വിജിത്ത് , ശ്രീഹരി, മിഥുൻ തുടങ്ങിയവർ പങ്കെടുത്തു
റീ ബിൽഡ് വയനാട്; അനന്തായൂരിൽ ഡിവൈഎഫ്ഐ സ്ക്രാപ്പ് ചാലഞ്ചിലൂടെ 11111 രൂപ സമാഹരിച്ചു
