വാഴക്കാട് : മണന്തലക്കടവിൽ അച്ചാർ ഉണ്ടാക്കാൻ സൂക്ഷിച്ച പഴകിയ ഭക്ഷ്യ വസ്തുക്കൾ മലപ്പുറം ഫുഡ് സേഫ്റ്റി ഓഫീസർ നശിപ്പിച്ചു. അച്ചാർ നിർമ്മാണശാല തുടങ്ങുന്നതിനായി മണന്തലക്കടവ് മേച്ചീരി വീട്ടിൽ കൊണ്ടുവച്ച അഴകിയതും വൃത്തിഹീനവുമായ ഭക്ഷ്യ വസ്തുക്കളാണ് നശിപ്പിച്ചത്. പ്രദേശത്ത് അസഹനീയമായ ദുർഗന്ധം വന്നപ്പോൾ മണന്തലക്കടവ് റസിഡൻഷ്യൽ അസോസിയേഷന്റെ നേതൃത്വത്തിൽ പരിസരവാസികൾ നടത്തിയ പരിശോധനയിലാണ് നിരവധി പ്ലാസ്റ്റിക് ബാരലുകളിൽ ഉപയോഗശൂന്യമായ അച്ചാർ ഉത്പന്നങ്ങൾ കണ്ടത്. തുടർന്ന് വാഴക്കാട് HI ക്കും മലപ്പുറം ഫുഡ് സേഫ്റ്റി ഓഫീസർക്കും പ്രദേശവാദികൾ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിക്കുകയായിരുന്നു. 90 കിലോ ഗ്രാമിന്റെ 12 ബാരലിലും 175 കിലോ ഗ്രാമിന്റെ 3 ബാരലിലുമായിട്ട് ഉപ്പിലിട്ടതും അച്ചാറുകളും കണ്ടെത്തി നശിപ്പിച്ചു. തുടർ പരിശോധനകൾക്ക് ശേഷം കർശന നടപടി സ്വീകരിക്കുമെന്ന് ഫുഡ് സേഫ്റ്റി ഓഫീസർ അറിയിച്ചു. അച്ചാർ കമ്പനി ഇനി പ്രദേശത് തുടരാൻ അനുവദിക്കില്ലെന്ന് പ്രദേശവാസികളും അറിയിച്ചു
വാഴക്കാട് മണന്തലക്കടവിൽ പഴകിയ അച്ചാറുകൾ ഫുഡ് സേഫ്റ്റി ഓഫീസർ നശിപ്പിച്ചു.
