ചെറുവട്ടൂർ: വയനാട് ദുരന്തത്തിൽ പെട്ടവർക്ക് ഡിവൈഎഫ്ഐ വീട് നിർമിച്ച് നൽകുന്നതിന്റെ ഭാഗമായി ചെറുവട്ടൂർ യൂണിറ്റ് പ്രദേശത്തെ വീടുകളിൽ നിന്ന് ശേഖരിച്ച ആക്രി വിൽപ്പന നടത്തി ലഭിച്ച തുകയായ 14157 സി.പി.ഐ.എം വാഴക്കാട് ലോക്കൽ കമ്മിറ്റി അംഗം പനക്കൽ കുഞ്ഞമ്മദ്, ഡിവൈഎഫ്ഐ വാഴക്കാട് മേഖല സെക്രട്ടറി ഷജീബ് അനന്തായൂരിന് കൈമാറി. ഡിവൈഎഫ്ഐ ചെറുവട്ടൂർ യൂണിറ്റ് പ്രസിഡന്റ് രഞ്ജിത്ത്, സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി റസാഖ് മണ്ണറോട്ടും മറ്റ് നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.
ഡിവൈഎഫ്ഐ ചെറുവട്ടൂർ യൂണിറ്റ് ആക്രിവിറ്റ് സമാഹരിച്ച തുക മേഖല കമ്മറ്റിക്ക് കൈമാറി
