24.8 C
Kerala
Saturday, October 5, 2024

വയനാട് ദുരന്തത്തിൽ 17 കുടുംബങ്ങളിൽ ആരും അവശേഷിക്കുന്നില്ല; 119 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല : മുഖ്യമന്ത്രി

Must read

തിരുവനന്തപുരം: ഉരുൾപൊട്ടലിൽ തകർന്ന വയനാട്ടിൽ പുനരധിവാസ പ്രവർത്തനങ്ങൾ സജീവമായി പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുനരധിവാസ പ്രവർത്തനങ്ങളുടെ വിവിധ വശങ്ങൾ വിദഗ്ധരുമായും ജനപ്രതിനിധികളുമായും ചർച്ച ചെയ്യുന്നതിനായി ചീഫ് സെക്രട്ടറിക്ക് ചുമതല നൽകിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

ദുരന്തത്തിൽ ഇതുവരെ 179 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. 17 കുടുംബങ്ങളിൽ ആർക്കും ജീവിതം ആവശേഷിച്ചിട്ടില്ല, കൂടാതെ 65 പേരാണ് ഈ കുടുംബങ്ങളിൽ മരണമടഞ്ഞത്. 119 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. 172 മരണാനന്തര ചടങ്ങുകൾക്ക് സാമ്പത്തിക സഹായം നൽകുകയും ചെയ്തിട്ടുണ്ട്. ദുരന്തബാധിത മേഖലയിൽ 729 കുടുംബങ്ങൾ ക്യാമ്പുകളിൽ ഉണ്ടായിരുന്നു, 219 കുടുംബങ്ങൾ ഇപ്പോഴും അവിടെ തുടരുന്നു.

മറ്റുള്ളവർ വാടക വീടുകളിലേക്ക് മാറിയിട്ടുണ്ട്, ഇതിന് സർക്കാർ വാടക നൽകും. 75 സർക്കാർ ക്വാർട്ടേഴ്സുകൾ അറ്റകുറ്റപ്പണി നടത്തി താമസയോഗ്യമാക്കിയിട്ടുണ്ട്, ഇവയിൽ 83 കുടുംബങ്ങളെ താമസിപ്പിക്കാനാവും. 177 വാടക വീടുകൾ സർക്കാർ കണ്ടെത്തിയതിൽ 123 ഇപ്പോൾ തന്നെ താമസത്തിന് തയ്യാറാണ്. 105 വീടുകൾ ഇതിനകം അനുവദിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മരണം സംഭവിച്ച 59 പേരുടെ ആശ്രിതർക്കായി 6 ലക്ഷം രൂപ വീതം സഹായമായി വിതരണം ചെയ്തു. 691 കുടുംബങ്ങൾക്ക് അടിയന്തര ധനസഹായമായി 10,000 രൂപ വീതവും നൽകുകയും 172 മരണാനന്തര ചടങ്ങുകൾക്കായി 10,000 രൂപ വീതം സഹായം നൽകുകയും ചെയ്തു.

ജീവിതോപാധികൾ നഷ്ടപ്പെട്ടവരെ തിരിച്ചെടുക്കാൻ കേരളത്തിലെ ബാങ്കുകളുടെ സഹായം അനിവാര്യമാണ്. ഭൂരിഭാഗം ആളുകളും കാർഷിക മേഖലയിൽ അധിഷ്ഠിതമായിരുന്നു, എന്നാൽ ഇന്ന് അവരുടെ ഭവനവും കൃഷിയും ബന്ധുക്കളും നഷ്ടമായിരിക്കുന്നു. ഈ സാഹചര്യത്തില്‍ ലോണുകള്‍ എഴുതിത്തള്ളണമെന്ന നിര്‍ദേശം ഇന്നലെ നടന്ന സ്റ്റേറ്റ് ലവല്‍ ബാങ്കേഴ്സ് സമിതി യോഗത്തില്‍ വെച്ചു.

വായ്പകൾ മുഴുവൻ എഴുതിത്തള്ളുന്നതിനെക്കുറിച്ച് അന്തിമ തീരുമാനമെടുക്കുന്നതിന് അവരവയുടെ ബാങ്കുകളുടെ ബോർഡുകളിൽ അവതരിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ജൂലൈ 30 ന് ശേഷം ദുരന്ത മേഖലയിൽ നിന്ന് പിടിച്ചെടുത്ത EMI-കൾ അതാത് ബാങ്ക് അക്കൗണ്ടുകളിലേക്ക് തിരിച്ചടക്കണമെന്ന നിർദേശം സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റി നൽകിയിട്ടുണ്ട്.

അതേസമയം, ഈ വർഷത്തെ സർക്കാരിൻ്റെ ഓണാഘോഷ പരിപാടികൾ റദ്ദാക്കിയതായി മുഖ്യമന്ത്രി അറിയിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article