25.8 C
Kerala
Saturday, October 5, 2024

ബാലസംഘം എടവണ്ണപ്പാറ മേഖലാ കമ്മറ്റിക്ക് പുതിയ ഭാരവാഹികൾ

Must read

എടവണ്ണപ്പാറ : ബാലസംഘം എടവണ്ണപ്പാറ മേഖലാ സമ്മേളനം എടവണ്ണപ്പാറയിൽ വച്ച് നടന്നു. സമ്മേളനം മേഖലാ വൈസ് പ്രസിഡണ്ട് ഭഗത് എസ്.ആർ. പതാക ഉയർത്തി. ലൈബ്രറി കൗൺസിൽ താലൂക്ക് ജോയിന്റ് സെക്രട്ടറി പി.കെ. വിനോദ് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഭഗത് എസ്.ആർ.യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ രാജഗോപാലൻ മാസ്റ്റർ, അഭിനവ് എ.പി, കെ.ആർ. സന്ദീപ്, അശ്വതി കെ. തുടങ്ങിയവർ സംസാരിച്ചു.

ഉദ്ഘാടനത്തോടനുബന്ധിച്ച് വിനോദ് മാസ്റ്റർ ശാസ്ത്ര ക്ലാസ് നടത്തി, കൂടാതെ മാജിക് പ്രകടനം പരിപാടിയുടെ ആകർഷക ഘടകമായി.

സമ്മേളനത്തിൽ അവന്തിക എ.പി. പ്രസിഡന്റും ഭഗത് എസ്.ആർ. സെക്രട്ടറിയുമായി 9 അംഗ കമ്മിറ്റി തിരഞ്ഞെടുത്തു. കെ.ആർ. സന്ദീപ് കൺവീനറായും, അശ്വതി കെ. ജോയിന്റ് കൺവീനറായും, രാമചന്ദ്രൻ മാസ്റ്ററെ കോർഡിനേറ്ററായും യോഗം ഐക്യകണ്ഠേന തിരഞ്ഞെടുത്തു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article