24.8 C
Kerala
Saturday, October 5, 2024

യുവ എഴുത്തുകാരി ഫർസാനയെ ജൻമനാട് ആദരിച്ചു.

Must read

വാഴക്കാട്: ജനജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ വാഴക്കാട് ദാറുസ്സലാം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ യുവ എഴുത്തുകാരി ഫർസാനയെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.വി. സകരിയ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കഥാകൃത്തും നിരൂപകനുമായ വി.ആർ. സുധീഷ് ആദര സമർപ്പണം നടത്തി. എ.പി. മോഹൻദാസ് അധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർ സെമിന സലിം, പ്രശസ്ത കവി ബാലകൃഷ്ണൻ ഒളവട്ടൂർ, റഹ്മാൻ മധുരക്കുഴി, വിശ്വൻ അഴകത്ത്, കെ.എം. എ. റഹ് മാൻ, നാസർ കൊളായി, ബാലൻ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. ഫർസാന മറുപടി പ്രസംഗം നടത്തി. കൺവീനർ കെ. താഹിർ കുഞ്ഞ് സ്വാഗതവും ട്രഷറർ ബി.പി.എ. ഹമീദ് നന്ദിയും പറഞ്ഞു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article