ഊർക്കടവ് : വയനാട് ഉരുൾപൊട്ടൽ ബാധിതർക്ക് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി 25 വീട് നിർമ്മിച്ചു നൽകുന്നതിന് ഭാഗമായി ഡിവൈഎഫ്ഐ വാഴക്കാട് മേഖല കമ്മിറ്റി ഊർക്കടവ്, ചൂരപ്പട്ട, ആക്കോട് യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഊർക്കടവിൽ അതിജീവനത്തിന്റെ ചായക്കട തുറന്നു. ഇതിൽ നിന്നും കിട്ടുന്ന മുഴുവൻ പണവും വീട് നിർമ്മാണ കമ്മിറ്റിക്ക് കൈമാറും.ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് ഷബീർ ചായക്കട ഉദ്ഘാടനം ചെയ്തു സംസാരിച്ചു. നാസർ കൊളായി, എപി മോഹൻദാസ്, പനക്കൽ കുഞ്ഞഹമ്മദ്, ശിഹാബ് ഊർക്കടവ്, മുഹമ്മദ് കുട്ടി തുടങ്ങിയവർ സംബന്ധിച്ചു.
ഊർക്കടവിൽ അതിജീവനത്തിന്റെ ചായക്കടയുമായി ഡിവൈഎഫ്ഐ
