30.8 C
Kerala
Thursday, March 13, 2025

കർഷകദിനത്തിൽ മുതുവല്ലൂരിലെ മികച്ച കർഷകരെ ആദരിച്ചു

Must read

മുതുവല്ലൂർ: മുതുവല്ലൂർ ഗ്രാമപഞ്ചായത്തിൽ, കൃഷിഭവനും പഞ്ചായത്ത് ഭരണസമിതിയും സംയുക്തമായി ചിങ്ങം 1 കേരള കർഷകദിനം ആഘോഷിച്ചു. പഞ്ചായത്തിലെ മികച്ച കർഷകരെ ആദരിക്കുന്ന ചടങ്ങ്, വളരെ ലളിതമായി ഗ്രാമപഞ്ചായത്ത് ഹാളിൽവെച്ച് നടന്നു.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, കൃഷിഓഫീസർ, എ.ഡി.സി. അംഗങ്ങൾ, വാർഡ് മെമ്പർമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പാനൽ, മികച്ച കർഷകരെ തിരഞ്ഞെടുത്തു. അവരുടെ കൃഷിയിടം സന്ദർശിച്ച് മാതൃകാപരമായാണ് മികച്ച കർഷകരെ തിരഞ്ഞെടുത്തത്.

ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ബാബുരാജ് ഉദ്ഘാടനം ചെയ്തു. എം.പി. മുഹമ്മദ് (മുസ്ലീം ലീഗ്), സുബ്രമണ്യൻ (കോൺഗ്രസ്), അസ്ലം ഷേർ ഖാൻ (സി.പി.ഐ), ഉമ്മർ (സി.പി.ഐ (എം), സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാർ, ഭരണം സമിതി അംഗങ്ങൾ, ശെഹർ ബാനു (സിഡി.എസ്) എന്നിവർ ചടങ്ങിൽ സംസാരിച്ചു.

വൈസ് പ്രസിഡൻ്റ് ശ്രീമതി. നദീറ മുംതാസ് അധ്യക്ഷയായി. കൃഷി ഓഫീസർ ശ്രീമതി. രേശ്മ സ്വാഗതവും, അസിസ്റ്റന്റ് കൃഷി ഓഫീസർ ശ്രീ. അഭിലാഷ് നന്ദിയും പറഞ്ഞു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article