24.8 C
Kerala
Saturday, October 5, 2024

സ്പെഷ്യൽ സ്കൂളിലെ കുട്ടികൾക്ക് ഉപജീവനപദ്ധതി; ‘നോട്ട് പാഡ്’ നിർമ്മാണ യൂണിറ്റിന്‍റെ ഉദ്ഘാടനം നിർവഹിച്ചു

Must read

പുളിക്കൽ : ബഡ്‌സ് ഡേ വാരാഘോഷത്തിന്‍റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷൻ പുളിക്കൽ ഗ്രാമപഞ്ചായത്തിലെ സ്നേഹ ബഡ്‌സ് സ്കൂളിൽ അനുവദിച്ച ഉപജീവനപദ്ധതി ‘നോട്ട് പാഡ്’ നിർമ്മാണ യൂണിറ്റിന്‍റെ ഉദ്ഘാടനം ഇന്ന് നിർവഹിച്ചു. തുടർന്ന് ബഡ്‌സ് സ്കൂളിലെ കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
ഭിന്നശേഷിക്കാർക്ക് അർഹമായ പരിഗണനയും സ്വീകാര്യതയും ഉറപ്പുവരുത്തുന്ന സംസ്ഥാനമാണ് നമ്മുടേത്. ഭിന്നശേഷിക്കാർക്ക് വ്യത്യസ്തമായ സേവനങ്ങൾ ലഭ്യമാക്കുന്നതിനും സംസ്ഥാനത്തെ പൂർണമായും ഭിന്നശേഷി സൗഹൃദമാക്കുന്നതിനും സംസ്ഥാന സർക്കാർ നിരവധി പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുന്നുണ്ട്. ‘നോട്ട് പാഡ്’ നിർമ്മാണ യൂണിറ്റും അത്തരത്തിൽ നേരിയ തോതിലുള്ള ഉപജീവന മാർഗമാണ്.

ചടങ്ങിൽ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർ പേഴ്‌സൺ ആയിഷാബി ടീച്ചർ ആധ്യക്ഷത വഹിച്ചു. സി ഡി എസ് സാജിത സ്വാഗതവും, വൈസ് പ്രസിഡന്‍റ് വി. ബേബി രജനി, വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ കോന്തേടൻ സിദ്ധീഖ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ കെ.ടി സുഹറ ചേലാട്ട്, വാർഡ് മെമ്പർ നഷീദ് ബാപ്പുട്ടി,
പഞ്ചായത്ത് സെക്രട്ടറി വിനോദ്കുമാർ ഓലശ്ശേരി, അസിസ്റ്റന്‍റ് സെക്രട്ടറി എസ്. ദീലീപ്, മറ്റു മെമ്പർമാർ , പി ടി എ പ്രസിഡന്റ് അബ്ദുൽ ലത്തീഫ്, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.ബഡ്‌സ് സ്കൂൾ അദ്ധ്യാപിക സക്കീന നന്ദി പറഞ്ഞു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article