24.8 C
Kerala
Saturday, October 5, 2024

പണിക്കരപ്പുറായ ഗവൺമെൻറ് എൽ പി സ്കൂൾസ്വാതന്ത്ര്യദിനം ആഘോഷിച്ചു

Must read

പണിക്കരപ്പുറായ ഗവൺമെൻറ് എൽ പി സ്കൂളിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷം വാർഡ് മെമ്പർ ബഷീർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സുബൈർ അധ്യക്ഷനായിരുന്നു. ഹെഡ്മാസ്ററർ ഹംസ എം പി പതാക ഉയർത്തി. സ്റ്റാഫ് സെക്രട്ടറി ശ്രീലേഷ് മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. എസ് എം സി ചെയർമാൻ റിയാസ്, വിജയൻ മാസ്റ്റർ, റസീന, സ്കൂൾ ലീഡർ ഫാത്തിമ ഹിബ എന്നിവർ ആശംസകൾ നേർന്നു.

വർണ്ണശബളമായ ഘോഷയാത്രയ്ക്ക് ശേഷം ദേശഭക്തിഗാനം, ടാബ്ലോ, നൃത്താവിഷ്കാരം തുടങ്ങിയ പരിപാടികൾ നടന്നു. വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് സീനിയർ അസിസ്റ്റന്റ് ദിവ്യ ടീച്ചറുടെ നേതൃത്വത്തിൽ സമ്മാന വിതരണം നടത്തി.പിടിഎയുടെ നേതൃത്വത്തിൽ പായസവും മധുരപലഹാരങ്ങളും വിതരണം ചെയ്തു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article