24.8 C
Kerala
Saturday, October 5, 2024

2023 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; കാതൽ-ദി കോർ മികച്ച ചിത്രം

Must read

2023 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ
ബഹു.സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ.സജി ചെറിയാൻ
പ്രഖ്യാപിച്ചു.

ജിയോ ബേബി സംവിധാനം ചെയ്ത ‘കാതൽ-ദി കോർ’ ആണ് മികച്ച ചിത്രം. മികച്ച നടനുള്ള പുരസ്‌കാരം ‘ആടുജീവിത’ത്തിലെ അഭിനയത്തിന് പൃഥിരാജ് സുകമാരന് ലഭിച്ചു.

ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഉർവശിയും, തടവ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ബീനാ ആർ. ചന്ദ്രനും മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ടു. ‘ആടുജീവിതം’ സംവിധാനം ചെയ്ത ബ്്‌ളെസ്സിയാണ് മികച്ച സംവിധായകൻ.
രോഹിത് എം.ജി കൃഷ്ണൻ സംവിധാനം ചെയ്ത ‘ഇരട്ട’യാണ് മികച്ച രണ്ടാമത്തെ ചിത്രം.

‘പൂക്കാല’ത്തിലെ അഭിനയത്തിലൂടെ മികച്ച സ്വഭാവനടനുള്ള അവാർഡ് വിജയരാഘവൻ നേടി. ‘പൊമ്പിളൈ ഒരുമ’ എന്ന ചിത്രത്തിലെ അഭിനയത്തിന് ശ്രീഷ്മ ചന്ദ്രന് മികച്ച സ്വഭാവനടിക്കുള്ള പുരസ്‌കാരം ലഭിച്ചു. പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിലെ അഭിനയത്തിന് അവ്യൂക്ത് മോനോന് മികച്ച ആൺ ബാലതാരത്തിനുള്ള പുരസ്‌കാരവും, ‘ശേഷം മൈക്കിൽ ഫാത്തിമ’ എന്ന ചിത്രത്തിലെ അഭിനയത്തിന് തെന്നൽ അഭിലാഷിന് മികച്ച പെൺ ബാലതാരത്തിനുള്ള പുരസ്‌കാരവും ലഭിച്ചു.

‘കാതൽ ദി കോറി’ലൂടെ മികച്ച കഥാകൃത്തിനുള്ള പുരസ്‌കാരം ആദർശ് സുകുമാരന് ലഭിച്ചു. ആടുജീവിതത്തിന്റെ ക്യാമറ ചലിപ്പിച്ച സുനി കെ.എസ്. ആണ് മികച്ച ഛായാഗ്രാഹകൻ. ‘ഇരട്ട’യിലൂടെ രോഹിത് എം.ജി കൃഷ്ണൻ മികച്ച തിരക്കഥാകൃത്തായി. മികച്ച തിരക്കഥ (അഡാപ്‌റ്റേഷൻ) പുരസ്‌കാരം ബ്ലെസിക്കാണ് (ആടുജീവിതം).

ചാവേർ എന്ന ചിത്രത്തിൽ ചെന്താമരപൂവിൻ എന്ന ഗാനമെഴുതിയ ഹരീഷ് മോഹനൻ ആണ് മികച്ച ഗാനരചയിതാവ്. ചാവേർ എന്ന ചിത്രത്തിൽ ചെന്താമരപൂവിൻ എന്ന ഗാനത്തിന്റെ ഈണത്തിലൂടെ ജസ്റ്റിൻ വർഗീസ് മികച്ച സംഗീതസംവിധായകനായി. കാതൽ ദി കോറിലൂടെ മാത്യൂസ് പുളിക്കന് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരവും ലഭിച്ചു.

മികച്ച പിന്നണി ഗായകൻ (ആൺ) വിദ്യാധരൻ മാസ്റ്ററാണ് (ചിത്രം: നനം 1947 പ്രണയം തുടരുന്നു, ഗാനം: പതിരാണെന്നോർത്തൊരു കനവിൽ). മികച്ച പിന്നണി ഗായിക (പെൺ) ആൻ ആമിയാണ്. (ചിത്രം: പാച്ചുവും അത്ഭുതവിളക്കും, ഗാനം: തിങ്കൾപ്പൂവിൻ ഇതളവൾ).

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article