25.8 C
Kerala
Saturday, October 5, 2024

“ആത്മനൊമ്പരം” സുബി വാഴക്കാടിൻറെ ചെറുകഥ

Must read

ഒരു മനുഷ്യായുസ്സ് മുഴുവനും, കൂടെപ്പിറപ്പുകൾക്കും കുടുംബത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച്, ജീവിക്കാൻ മറന്നുപോയ ഒരു ഹതഭാഗ്യവാൻ്റെ നൊമ്പരപ്പെടുത്തുന്ന ആത്മ നൊമ്പരങ്ങൾ

പ്രഭാതത്തിലെ നേർത്ത തെന്നലിനോട് ഇന്നെന്തോ വല്ലാത്തൊരു പരിഭവവും സങ്കട ഭാവത്തോടെ ചാരുകസേരയിൽ ഇരുന്ന് വൈകി കിട്ടിയ ആറിയ ചായയും ആ സ്വദിച്ച് ‘ കുടിച്ച്തീർക്കാൻ ഒരു ശ്രമം നടത്തി നോക്കി. പക്ഷേ .ചാഞ്ചാടുന്ന ഹൃദയം അതിനു സമ്മതിച്ചില്ല. ആ സാന്ത്വ നത്തിന് പണ്ടേകുറവൊന്നും ഇല്ലാത്തതുകൊണ്ട് ഇന്നത്തെ സങ്കടം ഹൃദയമൊന്ന് ആസ്വതിക്കാം മെന്ന് വെച്ചു. അണപൊട്ടിയൊഴുകുന്ന ഹൃദയത്തിന് നേരെ അര കിലോമീറ്റർ അകലെ ബണ്ട് കെട്ടി കടിഞ്ഞാൻ ഇടണം. അല്ലേങ്കിൽ സുനാമി ഒഴുകി നിളയിൽ എത്തും. സാന്ദ്രത കൂടിയ കണ്ണുനീരിന് ശാപങ്ങളാൽ ശ്രമിക്കാൻ കഴിഞ്ഞെന്ന് വരില്ല. കുട്ടിക്കാലത്തെ തുടങ്ങിയ നെട്ടോട്ടം നട്ടപ്പാതിരക്കും തീരാത്തത് നട്ടെല്ല് പണയം വെച്ചത് കൊണ്ടല്ല.

അവനെപ്പോലെ ആരും നട്ടം തിരിയാതെ നിൽക്കാൻ വേണ്ടി മാത്രമാണ്’ ഈ ഓട്ടം. എന്നിട്ടും ഇടക്ക് അവനോട് അവൾ ചോദിച്ചു, കാറിനു ഓടണമെങ്കിൽ എണ്ണ ഒഴിക്കണം നിനക്ക് ഓടാൻ ഒരു വെള്ളവും വേണ്ട സുഹൃത്തേ.. ? വേണ്ടാഞ്ഞിട്ടല്ല സമയമില്ലഞ്ഞിട്ടാണ് ‘ഈ സമയം ആര് കൊണ്ട് തരും, നാട്ടുകാർ കൊണ്ട് തരുമോ? ‘ നമ്മൾ തന്നെ കണ്ടെത്തണം. പട്ടിണിയുടെ പരിവട്ടത്തിലേക്ക് കാലിടറി വീണപ്പോഴേക്കും കാണാൻ ആരും ഉണ്ടായിരുന്നില്ല. താങ്ങാവേണ്ടകൈകൾ തകർന്നു ഇരുന്ന ഒരു കാലം ഇനി ഓർക്കാൻ ഇഷ്ടപ്പെടാത്ത ആ ദുരന്തകാലത്തെ നീ എന്തിനാണ് ഇന്ന് ഓർമ്മിപ്പിച്ചത്. ? കണ്ണ് നിറഞ്ഞവന്റെ ചോദ്യത്തിന് മുമ്പിൽ തലകുനിച്ച് അവനോട് അവൾ പറഞ്ഞു., സോറി ഡാ,… ഒന്നും മനപ്പൂർവ്വം അല്ല എന്തെല്ലാമോ നിന്നിൽ നിന്ന് അറിയാൻ ആഗ്രഹം കൊണ്ട് ചോദിച്ചതാണ്. സോറി ഒന്നും പറയണ്ട. എല്ലാം ഞാൻ പറയാം. അവൻ എൻ്റെ മുന്നിൽ ഒരു തുറന്ന പുസ്തകമായി മാറി.

കനമുള്ള കഥനങ്ങൾ ചിതയിൽ ഇട്ട് ചുട്ടുപൊള്ളുന്ന ഓർമ്മയിലൂടെ അവൻ ഒരു സൂപ്പർ ഫാസ്റ്റ് ഓടിച്ചു കേൾക്കാൻ ഒട്ടും കൗതുകം ഇല്ല. ദാരിദ്ര്യത്തിൻ്റെ തീ ചൂളയിൽ ‘ഉടുതുണിക്ക് മറുതുണി ഇല്ലാത്തകാലം. ഓണത്തിനും പെരുന്നാളിനും മാത്രം കിട്ടുന്ന ഒജീനങ്ങൾ ആർത്തിയോടെ കഴിച്ച ബാല്യകാലങ്ങൾ ‘ പഠിച്ചു വലിയവൻ ആയിട്ടും വലിയ ‘ മാറ്റങ്ങൾ ഒന്നും വന്നില്ല. വിശപ്പിന്റെ വിളിയാളങ്ങൾക്ക് ഒരു മാറ്റവും ഇല്ല. കാരണം ഞാൻ പറഞ്ഞില്ലേ ഭക്ഷണം കഴിക്കാൻ സമയ കുറവാണ്പോലും ‘ഇപ്പോൾ നേരിടുന്ന പ്രശ്നം. സ്നേഹത്തിനു പോലും ദാരിദ്ര്യം നേരിട്ടപ്പോൾ ‘രാവിലെ വീട്ടിൽ നിന്നിറങ്ങിയാൽ ജോലിത്തിരക്കിൽ സാന്ത്വനം കണ്ടെത്താൻ ശ്രമിക്കും.

ഇടക്ക് ഭാര്യയോടെന്നപോലെ പറഞ്ഞു. എൻ്റെ കരളിൻ്റെ കരളിലെ ചോര കുടിച്ചു വറ്റിച്ചാണ് നീ നിൻ്റെ വേഷങ്ങൾ ആടി തീർത്തത്. എന്നിട്ടും നിന്നോട് എനിക്ക് പകയോ ദേഷ്യമോ ഇല്ല. മനുഷ്യത്വം മരവിച്ചിട്ടില്ലാത്തതിനാൽ എൻ്റെ ഓർമ്മകൾക്ക് വിഷം കൊടുത്ത് കൊല്ലാതെയാണ് നീ പോയത്,…. ഉറക്കം നഷ്ടപ്പെട്ട കാളരാത്രികൾക്ക് വിരാമം ഇടാതെ ‘ഹൃദയത്തെ നീറുന്ന ഓർമ്മകളുടെ മൗനം അറിയാതെ, ഉറവയാകുന്ന കണ്ണുനീർത്തുള്ളികൾ പുനർജനിക്കാതിരിക്കട്ടെ.: എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ഞാൻ ചോദിച്ചു അവനോട് ‘ ചുട്ടുപൊള്ളുന്ന ഓർമ്മകളിൽ മഞ്ഞു പുതച്ചിട്ട് കുളിരോറും ‘ഒരു താജ് മഹൽ പണിതാൽ ആ ജാലകത്തിനരികെ ഇത്തിരി നേരം നിന്നോട്ടെ ചെറുപുഞ്ചിരിയാൽ അവൻ പറഞ്ഞു 916 കൊണ്ട് ഒരു താജ് മഹൽ പണിതിട്ട് അതിൽ ഗോദറേജിന്റെ പൂട്ടിട്ട്, ഒരു തക്കാളിപ്പെട്ടി കൊണ്ട് വെക്കണോ മോളെ… അവന് എല്ലാം ഒരു തമാശയായിരുന്നു. നെയ്ത് കൂട്ടിയ സ്വപ്നങ്ങൾക്ക് അപ്പുറത്തേക്ക് ഒരു ജാലകത്തിന്റെ മറവിൽ അവൾ എന്നും കാതോർത്തിരിക്കും. യാഥാർത്ഥ്യം എത്ര ദൂരെയാണെങ്കിലും ജീവിതം കളറായിരിക്കുമെന്ന് വെറുത സ്വപ്നം കാണണം പ്രതീക്ഷയെക്കാൾ ഭംഗി ജീവിതത്തിൽ മറ്റൊന്നിനും മില്ലല്ലോ………

ആത്മനൊമ്പര പ്രതീക്ഷയോടെ…

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article