27.8 C
Kerala
Saturday, October 5, 2024

സ്കൂൾ പാർലമെൻ് ഇലക്ഷൻ നടത്തി.

Must read

വെട്ടത്തൂർ : ഗവ: എൽ പി സ്കൂൾ വെട്ടത്തൂർ 2024-25 വർഷത്തേ സ്കൂൾ ഇലക്ഷൻ ഇലക്ട്രോണിക് വോട്ടിംങ് മുഖേന നടത്തപ്പെട്ടു. ഒരു ഇലക്ഷൻ്റെ മുഴുവൻ നടപടികളും കുട്ടികൾക്ക് നേരിട്ട് മനസ്സിലാക്കാൻ ഇത് കൊണ്ട് സാധിച്ചു. നാമനിർദ്ദേശ പത്രിക സ്വീകരിക്കൽ പിൻവലിക്കൽ, സൂക്ഷ്മ പരിശോധന , ചിഹ്നം അനുവദിക്കൽ , പോലീസ് ഉൾപ്പെടെയുള്ള പോളിങ്ങ് ഉദ്യോഗസ്ഥർ , വോട്ടെണ്ണൽ , ഫല പ്രഖ്യാപനം തുടങ്ങി മുഴുവൻ ഇലക്ഷൻ നടപടികളും പൂർത്തിയാക്കിയാണ് ഇലക്ഷൻ നടത്തിയത്. ഏഴ് സ്ഥാനാർത്ഥികൾ മത്സരിച്ച വാശിയേറിയ തെരഞ്ഞെടുപ്പിൽ സ്കൂൾ ലീഡറായി 4 A ക്ലാസിലെ മുഹമ്മദ് റയ്യാൻ ഡെപ്യൂട്ടി ലീഡറായി 4B ക്ലാസിലെ ഹനാന ഷെറിൻ എന്നിവരെയും വിവിധ വകുപ്പ് മന്ത്രിമാരായി മുഹമ്മദ് ഫലാഹ് ( കായികം) ആയിശ സെഹ ( സാംസ്കാരികം) നിദ ഫാത്തിമ ( വിദ്യാഭ്യാസം) മുഹമ്മദ് സ്വബീഹ് ( ആരോഗ്യം) മുഹമ്മദ് അൻശിദ് ( ഭക്ഷ്യം) എന്നിവരെയും തെരത്തെടുത്തു. തെരഞ്ഞെടുപ്പ് ചീഫ് ഇലക്ഷൻ ഓഫീസർ ശ്രീ അശ്റഫ് മാസ്റ്റർ നേതൃത്വം നൽകി.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article