അനന്തായൂർ : ഉരുൾപൊട്ടിയ വയനാട്ടിലെ ജനങ്ങൾക്ക് വീട് വെച്ച് കൊടുക്കുന്നതിന്റെ ഭാഗമായി ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച 25 വീടുകളുടെ നിർമാണത്തിലേക്ക് ധനശേഖരണാർത്ഥം അനന്തായൂരിൽ ഡിവൈഎഫ്ഐ യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ വീടുകൾ കയറി ആക്രിസാധനങ്ങൾ ശേഖരിച്ച് തുടങ്ങി. ജനകീയ ശേഖരണത്തിൽ ഷാജിമോൻ, പത്മസേനൻ, ഷിബു മണ്ണാറക്കൽ, ശ്രീഹരി, വിജിത്ത്, നന്ദു തുടങ്ങിയവർ നേതൃത്വം നൽകി
അനന്തായൂരിൽ ജനകീയ പിന്തുണയോടെ പാഴ് വസ്തുക്കൾ ശേഖരിച്ച് ഡിവൈഎഫ്ഐ
