കൊണ്ടോട്ടി : എഫ് എസ് ഇ ടി ഒ കൊണ്ടോട്ടി താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര ബജറ്റിനെതിരെ കൊണ്ടോട്ടി പോസ്റ്റോഫീസ് പരിസരത്ത് സായാഹ്ന ധർണ്ണ നടത്തി. എൻ ജി ഒ യൂണിയൻ സംസ്ഥാന കമ്മറ്റി അംഗം പി വേണുഗോപാൽ ധർണ്ണ ഉദ്ഘാടനം ചെയ്തു. സന്തോഷ് കുമാർ തേറയിൽ അധ്യക്ഷത വഹിച്ചു. കെ എസ് ടി എ ജില്ല വൈസ് പ്രസിഡൻ്റ് എം പ്രഹ്ളാദ് കുമാർ അഭിവാദ്യം ചെയ്തു. ടി വി ഗോപാല കൃഷ്ണൻ സ്വാഗതവും കെ ഷാജി നന്ദിയും പറഞ്ഞു.
കേന്ദ്ര ബജറ്റിനെതിരെ സായാഹ്ന ധർണ്ണ നടത്തി
