34.8 C
Kerala
Saturday, March 15, 2025

മലപ്പുറം ഈസ്റ്റ് ജില്ലാ സാഹിത്യോത്സവിന് പ്രൗഢമായ പരിസമാപ്തി; മഞ്ചേരി വെസ്റ്റ് ഡിവിഷൻ ജേതാക്കൾ

Must read

എടവണ്ണപ്പാറ : മൂന്നു ദിനങ്ങളിലായി എടവണ്ണപ്പാറയിൽ നടന്ന മലപ്പുറം ഈസ്റ്റ് ജില്ലാ സാഹിത്യോത്സവിന് പ്രൗഢസമാപ്തി. 651 പോയിൻ്റുകളുമായി മഞ്ചേരി വെസ്റ്റ് ഡിവിഷൻ എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ സാഹിത്യോത്സവിൽ ജേതാക്കളായി. 647, 643 പോയിന്റുകൾ നേടി കൊണ്ടോട്ടി, പുളിക്കൽ ഡിവിഷനുകൾ യഥാക്രമം രണ്ട് മൂന്ന് സ്ഥനങ്ങൾക്ക് അർഹരായി.

പുളിക്കൽ ഡിവിഷനിലെ സിറാജുൽ അൻവർ കലാപ്രതിഭയും കൊളത്തൂർ ഡിവിഷനിലെ മുഹമ്മദ് സിനാൻ, കൊണ്ടോട്ടി ഡിവിഷനിലെ ശിബിനും സർഗപ്രതിഭ പട്ടം പങ്കിട്ടെടുത്തു.
സമാപന സംഗമം രാഷ്ട്രീയ സാമ്പത്തിക ശാസ്ത്രജ്ഞൻ പരകാല പ്രഭാകർ ഉദ്ഘാടനം ചെയ്തു. ഇടി മുഹമ്മദ് ബഷീർ എം പി വിശിഷ്ടാഥിതിയായി. സ്വാഗതസംഘം ചെയർമാൻ സി എം മൗലവി വാഴക്കാട് അധ്യക്ഷത വഹിച്ചു. എസ് എസ് എഫ് ദേശീയ സെക്രട്ടറി സിഎൻ ജാഫർ സാദിഖ് സന്ദേശ പ്രഭാഷണം നിർവഹിച്ചു. മുപ്പത്തിരണ്ടാമത് എഡിഷൻ ജില്ലാ സാഹിത്യോത്സവിനു വേദിയൊരുങ്ങുന്ന കൊണ്ടോട്ടി ഡിവിഷന് സ്വാഗതസംഘം ഭാരവാഹികൾ പതാക കൈമാറി. സമസത കേന്ദ്ര മുശാവറ അംഗം പൊന്മള മൊയ്തീൻ കുട്ടി ബാഖവി, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം, ജില്ലാ ജന. സെക്രട്ടറി സി.കെ ശക്കീർ അരിമ്പ്ര, എസ് ജെ എം ജില്ലാ പ്രസിഡൻ്റ് കുഞ്ഞീതു മുസ് ലിയാർ കൊണ്ടോട്ടി. എസ് എം എ ജില്ലാജന .സെക്രട്ടറി അസീസ് ഹാജി പുളിക്കൽ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി കെ തജ്മൽ ഹുസൈൻ ട്രോഫികൾ വിതരണം ചെയ്തു. സി കെ എം ശാഫി സഖാഫി, കെ പി മുഹമ്മദ് അനസ്,
സിപി ഉസാമത്ത്, മുഹ്‌യുദ്ദീൻ സഖാഫി ചീക്കോട് സംസാരിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article