അനന്തായൂർ : ഉരുൾപൊട്ടിയ വയനാട് മേഖലയിലെ ജനങ്ങളെ സഹായിക്കുന്നതിനുവേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകൾ അഭ്യർത്ഥിച്ചുകൊണ്ട് സിപിഐഎം അനന്തായൂർ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ഹൗസ് ക്യാമ്പയിൻ സംഘടിപ്പിച്ചു. സിപിഐഎം വാഴക്കാട് ലോക്കൽ സെക്രട്ടറി സുരേഷ് കുമാർ, സിപിഐഎം വാഴക്കാട് ലോക്കൽ കമ്മിറ്റി അംഗം രതീഷ് കുമാർ,സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പ്രദീപ്, പിപി വേലായുധൻ, ടി പി രവീന്ദ്രൻ, രമേഷ് ചോലയിൽ തുടങ്ങിയവർ ഹൗസ് ക്യാമ്പയിൻ നേതൃത്വം നൽകി
വയനാടിന് കൈത്താങ്ങ്; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ അഭ്യർത്ഥിച്ച് സിപിഐഎം ഹൗസ് ക്യാമ്പയിൻ സംഘടിപ്പിച്ചു
