34.8 C
Kerala
Saturday, March 15, 2025

എസ്.എസ്.എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ സാഹിത്യോത്സവം ;കരിയർ സ്വപ്നങ്ങൾക്ക് ചിറക് വരച്ച് എക്സ്പ്ലോറിയ

Must read

അക്കാദമിക തലങ്ങളിൽ ചൂഷണാത്മകമായ വാണിജ്യവത്കരണം കുട്ടികളുടെ കരിയർ മോഹങ്ങൾക്കു ഭീഷണിയാകുന്നിടത്ത് വിദ്യാർഥികളുടെ സ്വപ്നങ്ങൾക്കു ചിറക് വരക്കുകയാണ് എസ്.എസ്.എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ സാഹിത്യോത്സവിൻ്റെ ഭാഗമായി എടവണ്ണപ്പാറയിൽ സംഘടിപ്പിച്ച എക്സ്പ്ലോറിയ കരിയർ ക്ലിനിക്. പഠന മേഖലയിൽ ഇനിയെന്തെന്ന് ആശങ്കപ്പെടുന്ന വിദ്യാർത്ഥികൾക്കും തൻ്റെ സ്കില്ലുകൾക്കനുസരിച്ച് ഏത് കോഴ്സുകൾ തിരഞ്ഞെടുക്കണമെന്ന് സന്ദേഹിക്കുന്നവർക്കും സൗജന്യമായി വ്യക്തിഗത കരിയർ കൗൺസിലിംഗ് ഒരുക്കിയിരിക്കുകയാണ് എക്സ്പ്ലോറിയ. കരിയർ സംബന്ധമായ ഏതു സംശയങ്ങൾക്കും പരിഹാരം നൽകാൻ ഉതകുന്ന പ്രത്യേക കൗൺസിലേഴ്‌സാണ് കരിയർ ക്ലിനിക്കിൽ വിദ്യാർത്ഥികളെ കാത്തിരിക്കുന്നത്.

എസ്.എസ്.എഫെന്ന വിദ്യാർത്ഥി പ്രസ്ഥാനം വർഷങ്ങളായി ആവിഷ്കരിക്കുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ തുടർച്ചയാണ് സംഘടനയുടെ വിദ്യാഭ്യാസ ഘടകമായ വെഫിക്കു കീഴിൽ നടക്കുന്ന എക്സ്പ്ലോറിയ കരിയർ ക്ലിനിക്ക്. ഇന്നലെ ആരംഭിച്ച കരിയർ ക്ലിനിക് ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ അവസാനിക്കും.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article