എടവണ്ണപ്പാറ: ഒന്നിച്ചുനിന്നുള്ള സാഹോദര്യം ഏത് സേച്ഛാധിപത്യത്തെയും തകർക്കുമെന്ന് സാംസ്കാരിക പ്രവർത്തകൻ ശ്രീചിത്രൻ എം ജെ. എസ്എസ്എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ സാഹിത്യോത്സവിൽ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ലോകചരിത്രത്തിൽ ഒട്ടനവധി സേച്ഛാധിപതികളെ ഇല്ലാതാക്കിയത് പ്രതീക്ഷയുള്ള ഒത്തൊരുമകളാണ്. ആയിരം വർഷം സ്വപ്നംകണ്ട ബ്രിട്ടീഷുകാർക്ക് ഇരുന്നൂറ് വർഷമേ രാജ്യത്തെ കൊള്ളയടിക്കാനായുള്ളൂ. ഹിറ്റ്ലറും മുസ്സോളിനിയുമെല്ലാം സ്വപ്നങ്ങൾ പൂർത്തീകരിക്കാനാവാത്ത ഏകാധിപതികളായിരുന്നു. പ്രതിസന്ധികൾ അതിജീവിച്ച് പ്രതീക്ഷകൾ സ്വപ്നം കാണുന്നവർക്ക് മാത്രമേ പോരാളിയാവാനാകൂ എന്നും അദ്ദേഹം പറഞ്ഞു.
സാഹോദര്യം സേച്ഛാധിപത്യത്തെ തുടച്ചുനീക്കും: ശ്രീചിത്രൻ എം ജെ
