മുണ്ടക്കൽ : ചീക്കോട് പഞ്ചായത്ത് മുണ്ടക്കൽ തനിയുംപാറ മലയിൽ ഭാഗത്ത് ഭൂമിക്കടിയിൽ നിന്ന് ഉഗ്രശബ്ദം കേട്ടതായും വീടുകളിലെ ജനലുകൾ അടക്കമുള്ള സാധനങ്ങൾക്ക് ഇളക്കം അനുഭവപെട്ടതായും പ്രദേശവാസികൾ അറിയിച്ചു. സംഭവസ്ഥലം വൈസ് പ്രസിഡണ്ട് കെ.പി സഈദ്, വാര്‍ഡ് മെമ്പര്‍ സഫിയ സിദ്ധീഖ്, വില്ലേജ് ഓഫീസറും ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ സംഘം സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി. തുടർനടപടികൾക്കായി ജിയോളജി വകുപ്പിനെ വിവരം അറിയിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കലിൽ ഭൂമിക്കടിയിൽ നിന്ന് ഉഗ്രശബ്ദവും പ്രകമ്പനവും അനുഭവപ്പെട്ടു
