ജാമിഅ മദീനത്തുന്നൂർ കോമേഴ്‌സ് ആന്റ് മാനേജ്‍മെന്റ് ഡിപ്പാർട്മെന്റ് ഓമാനൂർ ശുഹദാ എജ്യു ക്യാമ്പസ്സിൽ ‘നേതൃത്വത്തെ പുനർനിർമ്മിക്കുന്നു’ എന്ന തീമിൽ സംഘടിപ്പിക്കുന്ന ബിസ്സ് കോൺക്ലേവ് അക്കാദമിക് സിമ്പോസിയം ആഗസ്റ്റ് മുപ്പത്തി ഒന്നിന്. സിമ്പോസിയത്തിന് മുന്നോടിയായി മൂന്ന് ഘട്ടങ്ങളിലായി പ്രീ വെബിനാറുകൾ നടക്കും . ആഗസ്റ്റ് പത്തിന് നടക്കുന്ന വെബിനാറിൽ ബ്രിറ്റ്കോ ആന്റ് ബ്രിഡ്‌കോ ചെയർമാൻ ഡോ. ഹംസ അഞ്ചുമുക്കിൽ സംരംഭകത്വത്തിലെ നൂതന ആശയങ്ങൾ എന്ന വിഷയത്തിൽ സംസാരിക്കും.
സംരംഭകത്വ മേഖലയിലെ ഉയർന്നുവരുന്ന ട്രെൻഡുകൾ പരിചയപ്പെടുത്തുക, പുതിയ സാങ്കേതികവിദ്യകളും രീതിശാസ്ത്രങ്ങളും ബിസിനസിന്റെ ഭാവിയെ എങ്ങനെ രൂപപ്പെടുത്തുന്നു എന്നതിനെക്കുറിച്ചുള്ള ചർച്ചയുമാണ് വെബിനാർ ലക്ഷ്യമിടുന്നത്. വെബിനാറിൽ പങ്കെടുക്കാൻ താൽപ്പര്യപ്പെടുന്നവർ https://docs.google.com/forms/d/e/1FAIpQLSfZPUtxCAJsqHhIIsvnvIQnAHfDd0IX-xULR54NWsYmyabXvQ/viewform?usp=sf_link എന്ന ലിങ്കിൽ രെജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 96339 38558 നമ്പറിൽ ബന്ധപ്പെടുക.
ബിസ്സ് കോൺക്ലേവ് അക്കാദമിക് സിമ്പോസിയം; പ്രീ വെബിനാർ
