25.8 C
Kerala
Saturday, October 5, 2024

വെട്ടത്തൂർ ജി എൽ പി സ്കൂൾ വിദ്യാലയ സമിതികൾ രൂപീകരിച്ചു.

Must read

വെട്ടത്തൂർ: 2024 – 25 അധ്യയന വർഷത്തേ വിദ്യാലയ സമിതി കളുടെ പ്രഥമ യോഗം വയനാട് ദുരന്തത്തിൽ അകപ്പെട്ടവർക്കായി മൗന പ്രാർത്ഥനയോടെ സ്കൂൾ ഹാളിൽ ആരംഭിച്ചു.എസ് എം സി ചെയർമാൻ ശ്രീ രാഗേഷ് അധ്യക്ഷനായി.വാർഡ് മെമ്പർ ശ്രീമതി ആയിഷ മാരാത്ത് ഉദ്ഘാടനം ചെയ്തു. സ്കൂളിൻ്റെ സമഗ്ര റിപ്പോർട്ടും വരവ് ചെലവ് കണക്കുo ഹെഡ്മാസ്റ്റർ ശ്രീ സുരേഷ് മാസ്റ്ററും 2024 വർഷത്തേക്കുള്ള കർമ്മ പദ്ധതി ശ്രീ അഷ്റഫ് മാസ്റ്ററും അവതരിപ്പിച്ചു. മുൻ പി ടി എ പ്രസിഡൻ്റ് ശ്രീ ഫിറോസ് , എം ടി എ പ്രസിഡൻ്റ് ഷഫീന ബഷീർ എന്നിവർ ആശംസകൾ അർപിച്ച് സംസാരിച്ചു.

2024-25 വർഷത്തേക്കുള്ള എസ് എം സി ചെയർമാനായി ശ്രീ രാഗേഷ് പടിഞ്ഞാറയിൽ , വൈസ് ചെയർമാൻ മാരായി ശ്രീ. സുകുമാരൻ വൻപള്ളി , ശ്രീമതി ഷഫീന ബഷീർ എന്നിവരെയും

പിടിഎ പ്രസിഡൻ്റായി ശ്രീ ബഷീർ കുറിയോടത്ത്, വൈസ് പ്രസിഡൻ്റുമാരായി ശ്രീ. അബ്ദുൽ ഹമീദ് മാടത്തിങ്ങൽ , ശ്രീമതി. സവിത തെക്കെടത്ത് കോവിലകത്ത് എന്നിവരേയും

എം ടി എ പ്രസിഡൻ്റായി ശ്രീമതി. റംല ആണാട്ട് വൈസ് പ്രസിഡൻ്റുമാരായി ശ്രീമതി.സമീറ കാഞ്ഞിരക്കുഴി ശ്രീമതി. ഖമറുന്നീസ്സ കാഞ്ഞിരക്കുഴി എന്നിവരെയും ഐക്യകണ്ഠേന തെരഞ്ഞെടുത്തു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article