25.8 C
Kerala
Saturday, October 5, 2024

സംസ്ഥാന തല കഥാ മൽസരത്തിൽ കാക്കനാടൻ അവാർഡ് നേടിയ ഫർസാനയെ ജൻമനാട് അനുമോദിക്കുന്നു

Must read

വാഴക്കാട്: ചെറുകഥ, നോവൽ തുടങ്ങി മലയാള സാഹിത്യ ലോകത്ത് തൻ്റെ സർഗവൈഭവം കൊണ്ട്.ശ്രദ്ധേയനായ സി.കെ ഫർസാനയെ (വാഴക്കാട് ) ജൻമനാട് അനുമോദിക്കുന്നു. ഓഗസ്റ്റ് 18ന് ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് ദാറുസ്സലാം ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി.

പ്രശസ്ത സാഹിത്യകാരൻമാരും ജനപ്രതിനിധികളും പരിപാടിയിൽ സംബന്ധിക്കുന്നതാണ്.20l 8 ലെ കാക്കനാടൻ പുരസ്ക്കാരം, എം.എൻ സുരേന്ദ്രൻ പുരസ്ക്കാരം, ഔവർ സാഹിത്യ പുരസ്ക്കാരം, ഫാസ് പുരസ്ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. എൽമ, വേട്ടാള, ഖയാൽ എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ജനജാഗ്രതാ സമിതിയുടെ ആഭിമുഖ്യത്തിൽ ചാന്ദ്നി ഓഡിറ്റോറിയത്തിൽ ചേർന്ന വിപുലമായ സ്വാഗത സംഘ രൂപീകരണ യോഗത്തിൽ ടി.കെ മഖ്ബൂൽ അധ്യക്ഷത വഹിച്ചു.എം.പി.അബ്ദുൽ അലി മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു.

ബി.പി.എ റഷീദ്, കരിം, കബീർ, സി.കെ.അബൂബക്കർ, ഇ.ബാബു, ടി.കെ ഫൈസൽ, സലാഹുദ്ദീൻ, സി.പി.എ കലാം, ബി.പി.ഹമീദ്, എ.പി.മോഹൻദാസ്, XL ജമാൽ, എന്നിവർ സംസാരിച്ചു’ കെ. താഹിർ കുഞ്ഞ് സ്വാഗതവും ഹാഷിം നന്ദിയും പറഞ്ഞു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article