പുളിക്കൽ: ചെറുമിറ്റം പി.ടി.എം.എ.എം.യുപി സ്കൂളിലെ സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ് കൗതുകമായി.സ്കൂൾ ലീഡർ,ജനറൽ ക്യാപ്റ്റൻ,ഫൈൻ ആർട്സ് സെക്രട്ടറി തുടങ്ങിയ പോസ്റ്റിലേക്കാണ് മത്സരം നടന്നത്.ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.
നാമനിർദ്ദേശപത്രിക സമർപ്പണം,സൂക്ഷ്മ പരിശോധന,പത്രിക പിൻവലിക്കൽ,പ്രചരണം, സ്ഥാനാർത്ഥിക്കൊപ്പം, കലാശക്കൊട്ട് എന്നീ പ്രക്രിയയിലൂടെയാണ് തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്.ഒന്ന് മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു.തെരഞ്ഞെടുപ്പ് പ്രക്രിയയുടെ മുഴുവൻ പ്രവർത്തനങ്ങളും ജെ. ആർ.സി കേഡറ്റുകളായിരുന്നു നിർവ്വഹിച്ചത്. 95.5 ശതമാനം വോട്ടിംഗ് രേഖപ്പെടുത്തി.തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പ്രധാനാധ്യാപകൻ കെ.എ ഉസ്മാൻ മാസ്റ്റർ നിർവ വ്വഹിച്ചു.സ്കൂൾ ലീഡറായി എ.കെ ഫാത്തിമ നൂറയും ഡെപ്യൂട്ടി ലീഡറായി കെ.വി ജിഹാനും ജനറൽ ക്യാപ്റ്റനായി കെ.പി മുഹമ്മദ് അസീലും ഫൈനാൻസ് സെക്രട്ടറിയായി പി അമീന തസ്നീം തെരഞ്ഞെടുത്തു.മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ കെ.പി മുനീർ മാസ്റ്റർ,സ്റ്റാഫ് സെക്രട്ടറി പി അബൂബക്കർ മാസ്റ്റർ,അധ്യാപകരായ എം അയിഷ ഫെമിന,എം.പി ഷാഹിന,കെ.പി മാജിദ്, ടി വിദ്യ,പി റിഫ,കെ.വി റിയാസ് ചടങ്ങിൽ സംബന്ധിച്ചു.
ജനാധിപത്യത്തിൻ്റെ ബാലപാഠം പകർന്ന് ചെറുമിറ്റം യുപി സ്കൂൾ തെരഞ്ഞെടുപ്പ്
