കൊണ്ടോട്ടി : വയനാട് ഉരുൾപൊട്ടലിന്റെ ഭാഗമായി ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് 25 വീട് നിർമ്മിച്ചു നൽകുന്നതിന് ഭാഗമായി ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ആക്രി സാധനങ്ങൾ പൊറുക്കിയെടുത്ത് കിട്ടുന്ന കാശ് ഉപയോഗിച്ചുകൊണ്ട് വീട് നിർമ്മിക്കാനാണ് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. അതിനു പുറമെ ആ വീട് നിർമാണത്തിന് ഡിവൈഎഫ്ഐ കൊണ്ടോട്ടി മേഖല കമ്മിറ്റി ഫീഷ് ചാലഞ്ച് സംഘടിപ്പിച്ചും ഫണ്ട് കണ്ടെത്താൻ തീരുമാനിച്ചത്. ഡിവൈഎഫ്ഐ മലപ്പുറം ജില്ല സെക്രട്ടറി ശ്യാം പ്രസാദ് ഫിഷ് ചലഞ്ച് ഉൽഘാടനം നിർവ്വഹിച്ചു. സി പി ഐ എം ഏരിയ സെക്രട്ടറി പി കെ മോഹൻദാസ്, ഡിവൈഎഫ്ഐ നേതാക്കളായ വിഷ്ണു വാഴയൂർ, സാജിദ്, അലി മരക്കാർ തുടങ്ങിയവർ ഫിഷ് ചലഞ്ചിന് നേതൃത്വം നൽകുന്നു
വയനാടിന് കൈത്താങ്ങ് ; കൊണ്ടോട്ടിയിൽ ഡിവൈഎഫ്ഐ ഫീഷ് ചലഞ്ച്
